‘കഷണങ്ങളായി തകർന്നു, കളി തുടങ്ങി’; തൃണമൂൽ കോൺഗ്രസ് പിളർപ്പിലേക്ക്, സ്പീക്കറെ കാണാൻ വിമതപക്ഷം

കൊൽക്കത്ത ∙ ബംഗാളിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് പിളർപ്പിലേക്ക്. പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട എംഎൽഎ ഋതബ്രത ബാനർജിയെ നിയമസഭയിലെ പ്രതിപക്ഷ നേതാവായി പിന്തുണയ്ക്കാൻ അറുപതോളം വിമത എംഎൽഎമാർ ഒരുങ്ങുന്നതായാണ് വിവരം. 2022ൽ മഹാരാഷ്ട്രയിലെ ശിവസേനയിൽ ഉണ്ടായതിനു സമാനമായ നീക്കം വിജയിച്ചാൽ, വിമത വിഭാഗം നിയമസഭയിലെ ഔദ്യോഗിക തൃണമൂൽ കോൺഗ്രസായി മാറിയേക്കും. ആകെ 80 തൃണമൂൽ കോൺഗ്രസ് എംഎൽഎമാരിൽ 60 പേരുടെ ഒപ്പുകൾ വിമത ഗ്രൂപ്പ് ശേഖരിച്ചിട്ടുണ്ട്. തങ്ങളാണ് യഥാർഥ തൃണമൂൽ കോൺഗ്രസെന്ന് അവകാശപ്പെടുന്ന കത്ത് ഇന്ന് ബംഗാൾ നിയമസഭാ സ്പീക്കർ രതീന്ദ്ര ബോസിനു കൈമാറുമെന്ന് മുതിർന്ന വിമത നേതാവ് അറിയിച്ചു. തൃണമൂൽ കോൺഗ്രസ് കഷണങ്ങളായി തകർന്നുവെന്നും കളി തുടങ്ങിയതായും ബിജെപി മന്ത്രി തപസ് റോയ് ഫെയ്സ്ബുക്കിൽ കുറിച്ചു.
Source link
