Site icon onlinekeralanews.com

വീണ്ടും യുദ്ധം? കുവൈത്തിലും ബഹ്റൈനിലും ഇറാന്റെ ആക്രമണം; തിരിച്ചടിച്ച് യുഎസ്, എണ്ണവില കൂടുന്നു, സ്വർണവും ഓഹരിയും താഴേക്ക്


സമാധാന നീക്കങ്ങൾ തുലാസിലാക്കി പശ്ചിമേഷ്യ വീണ്ടും യുദ്ധകലുഷിതമാകുന്നു. അമേരിക്കയുടെ പ്രകോപനത്തിന് മറുപടിയെന്നോണം കുവൈത്തിലെയും ബഹ്റൈനിലെയും യുഎസ് താവളങ്ങൾക്കു നേരെ ആക്രമണം നടത്തിയെന്ന് ഇറാൻ അവകാശപ്പെട്ടു. എന്നാൽ, ഇറാന്റെ ഡ്രോണുകളെല്ലാം തടുത്തിട്ടുവെന്ന് കുവൈത്ത് സൈന്യം ഔദ്യോഗികമായി വ്യക്തമാക്കി. ബഹ്റൈനിലെ സേനാകേന്ദ്രം ആക്രമിച്ചെന്ന ഇറാന്റെ വാദം കള്ളമാണെന്ന് യുഎസ് സെൻട്രൽ കമാൻഡും അറിയിച്ചു.എണ്ണവില വീണ്ടും കൂടുന്നുയുഎസുമായി ഇനി ചർച്ചയൊന്നുമില്ലെന്ന് ഇതിനിടെ ഇറാനിയൻ മാധ്യമങ്ങൾ വ്യക്തമാക്കിയെങ്കിലും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും തള്ളി. ചർച്ചകൾ തുടരുകയാണെന്നും ഡീൽ യാഥാർഥ്യമാകുമെന്നും ഇരുവരും പറഞ്ഞു. ഇറാനും യുഎസും ആക്രമണം പുനരാരംഭിച്ചതും ഇറാൻ വീണ്ടും ഹോർമുസ് അടച്ചേക്കുമെന്ന റിപ്പോർട്ടുകളും എണ്ണവില വർധനയും ഓഹരി വിപണികൾക്കുമേൽ ആശങ്ക വിതയ്ക്കുന്നുണ്ട്.


Source link
Exit mobile version