Site icon onlinekeralanews.com

ശബരിമലയിലേക്കുള്ള നെയ്യിലും കയ്യിട്ടു; മിൽമ നൽകിയ നെയ്യ് മറിച്ചു വിറ്റു, കോടികളുടെ ക്രമക്കേട്


കോഴിക്കോട് ∙ ശബരിമല ക്ഷേത്രത്തിലേക്കു നെയ്യ് വിതരണം ചെയ്തതിൽ ക്രമക്കേടെന്നു സൂചന. മിൽമ നൽകിയ നെയ്യ് മറിച്ചുവിൽക്കുകയും പകരം തമിഴ്നാട്ടിൽ നിന്നുള്ള വില കുറഞ്ഞ നെയ്യ് ക്ഷേത്രത്തിലെത്തിക്കുകയും ചെയ്തു കോടിക്കണക്കിനു രൂപയുടെ തട്ടിപ്പു നടത്തിയതായാണു സൂചന. ലീറ്ററിന് 540 രൂപ നിരക്കിൽ 2 ലക്ഷം ലീറ്റർ നെയ്യ് വാങ്ങാനാണു തിരുവിതാംകൂർ ദേവസ്വവും മിൽമയുടെ തിരുവനന്തപുരം യൂണിയനും തമ്മിൽ കരാറൊപ്പിട്ടത്. ഇതിൽ, 1.50 ലക്ഷം ലീറ്റർ നെയ്യാണു നവംബറിനും ജനുവരിക്കുമിടയിൽ മിൽമ നൽകിയത്. മിൽമയുടെ ഒരു ലീറ്റർ നെയ്യിന് 720 രൂപയാണു പൊതുവിപണിയിലെ വില. തമിഴ്നാട്ടിൽ നിന്നു ലീറ്ററിനു 350 രൂപ നിരക്കിൽ നെയ് ലഭിക്കും. മിൽമയുടെ പേരിൽ മറിച്ചു വിറ്റാൽ ഇരട്ടി ലാഭമെന്നർഥം. 3 സാഹചര്യത്തെളിവുകളാണു ക്രമക്കേടിലേക്കു വിരൽ ചൂണ്ടുന്നത്. നെയ്യ് സന്നിധാനത്തും പമ്പയിലുമൊക്കെ എത്തിച്ചു നൽകേണ്ട ചുമതല മിൽമയ്ക്കാണ്. പത്തനംതിട്ട ഡെയറിയിൽ നിന്നു സന്നിധാനത്തും പമ്പയിലുമൊക്കെ നെയ്യ് എത്തിക്കുന്നതിനു മിൽമ കടത്തുകരാർ നൽകിയതു 15 ലീറ്ററിന്റെ ഒരു ടിൻ നെയ്യിന് 19 രൂപ എന്ന നിരക്കിലാണ്. ടെൻഡറിൽ പങ്കെടുത്ത രണ്ടാമത്തെ ഏജൻസി നൽകിയ നിരക്കാകട്ടെ, ടിന്നിന് 44 രൂപയും.


Source link
Exit mobile version