Site icon onlinekeralanews.com

ഓർമകളിലേക്കു ണിം…ണിം… ബെല്ലടിച്ചു പോകുന്നു സൈക്കിൾ കാലം! ഇപ്പോൾ സൈക്ലിങ് എന്നത് ഫിറ്റ്നസ് മന്ത്ര


കുഞ്ഞുന്നാളിൽ സൈക്കിളിൽനിന്നു വീണുമുറിഞ്ഞുണ്ടായ, ‘സൈക്കിൾ പാടുകൾ’ നമ്മളിൽ പലർക്കും ഒാർമകളിലേക്കുള്ള അച്ചുകുത്തലാണ്. 10–ാം ക്ലാസ് പാസായാൽ മോന് സൈക്കിൾ വാങ്ങിത്തരാമെന്നത് പണ്ടുകാലത്തെ വലിയൊരു വാഗ്ദാനമായിരുന്നു. സൈക്കിൾ കിട്ടാൻ വേണ്ടി കുത്തിയിരുന്നു പഠിച്ചു പാസായ പരീക്ഷാക്കാലവും മറക്കാനാവില്ല. അങ്ങനെ, അങ്ങനെ.. ഓർമകളിലേക്കു ണിം…ണിം… ബെല്ലടിച്ചു പോകുന്നു പഴയ സൈക്കിൾ കാലം. പിന്നീട്, യാത്രചെയ്യാൻ സൈക്കിളിനെക്കാൾ പ്രിയമേറും വാഹനങ്ങൾ ഏറെ വന്നപ്പോഴേക്കും പലരും സൈക്കിളിലെ വിസ്മരിച്ച ഒരു കാലവുമുണ്ടായിരുന്നു. എന്നാൽ, അതിനെയും പിന്നിലാക്കി..ബഹുദൂരം സഞ്ചരിച്ച് സൈക്കിൾ വീണ്ടുമെത്തുകയാണ്.സൈക്ലിങ് എന്ന ഫിറ്റ്നസ് മന്ത്രനാലുതരത്തിലുള്ളവരാണ് പൊതുവേ സൈക്ലിങ് ഉപയോഗപ്പെടുത്തുന്നത്. ഒന്ന് ഹോബിയായി കരുതുന്നവർ, രണ്ട്, വ്യായാമത്തിനും ഭാരം കുറയ്ക്കാനുശ്രമിക്കുന്നവർ. മൂന്ന്, ജോലിക്കായി ഉപയോഗിക്കുന്നവർ. നാല്, സൈക്ലിങ് പെർഫോമൻസ് ജോലിയായി കൊണ്ടുനടക്കുന്നവർ. എന്നാൽ, സൈക്കിൾ സവാരിയെ ഹോബിയെന്നതിനെക്കാൾ, ഫിറ്റ്നസ് എന്ന നിലയിൽ കാണുന്നവരാണ് ഇപ്പോൾ അധികവുമുള്ളത്. സൈക്ലിങ് രാവിലെയുള്ള നടത്തത്തെക്കാൾ നല്ലതാണ് എന്ന് സൈക്ലിങ് ആരാധകർ പറയും. കാരണം സ്ഥിരം നടത്ത വഴികൾ വിരസമാകുമ്പോൾ സൈക്കിളിൽ ഇഷ്ടമുള്ള വഴിയിലൂടെ കുടുതൽ ദൂരം യാത്ര ചെയ്യാമെന്നതാണ് മേൻമ. മലിനീകരണം ഒട്ടുമില്ലാതെ, പെട്രോൾ ചെലവാക്കാതെ യാത്ര ചെയ്യാം എന്നതിനപ്പുറം മാനസികവും ശാരീരികവുമായ ഒരുപാടു ഗുണങ്ങൾ സൈക്ലിങ്ങിനുണ്ട്.ശരീരമാകെ വ്യായാമംസൈക്കിൾ സവാരി ശീലമാക്കിയാൽ ശരീരബലം വർധിക്കുകയും പൊതുവായുള്ള ശരീരവഴക്കവും പേശീപ്രവർത്തനവും മെച്ചപ്പെടും. സൈക്ലിങ്ങിൽ ഏർപ്പെടുന്നവർക്ക് ഏറ്റവും കരുത്തു ലഭിക്കുന്നത് കാലുകൾക്കാണ് . പ്രത്യേകിച്ചും തുടയിലെ പേശികൾക്ക്. കൈയിലെയും വയറിലെയും മാംസപേശികൾക്കും ഇത് ഏറെ ഗുണകരമാണ്. പതിവായി സൈക്കിൾ സവാരിചെയ്യുന്നവർക്ക് കുടവയർ വാരാനുള്ള സാധ്യതതെന്ന കുറവാണ്.സൈക്കിൾ ചവിട്ടുന്നതിലൂെട വയർ, അരക്കെട്ട് എന്നിവ ഉൾപ്പെടുന്ന മധ്യ ശരീരത്തിന് ഉറപ്പു കൂടുന്നു. പ്ലീഹ, കരൾ, പാൻക്രിയാസ് തുടങ്ങിയ ആന്തരികാവയവങ്ങൾ മുതൽ ലൈംഗിക–വിസർജനാവയവങ്ങൾക്കും സൈക്കിൾ ചവിട്ടുന്നതിലൂടെ കരുത്തു കൂടുന്നുണ്ട്. നന്നായി ഊർജവിനിയോഗം നടക്കുന്നതിനാൽ, രക്തത്തിലെ ഗ്ലൂക്കോസിന്റെ നില കുറയാനും സഹായിക്കുന്നു. അതിനാൽ പ്രമേഹരോഗികൾക്ക് ഗ്ലൂക്കോസ് നിയന്ത്രിക്കാനും, പ്രമേഹത്തെ പ്രതിരോധിക്കാനും സഹായിക്കും. മാത്രമല്ല, ഒന്നാന്തരം കാർഡിയോവാസ്കുലർ വ്യായാമം കൂടിയായതിനാൽ ഹൃദയധമനികളുടെയും പേശികളുടെയും ആരോഗ്യ മെച്ചപ്പെടുകയും ചെയ്യും. ചുരുക്കിപ്പറഞ്ഞാൽ ശരീരത്തിനു മുഴുവനായും ലഭിക്കുന്ന വ്യായാമം തന്നെയാണ് സൈക്ലിങ്.


Source link
Exit mobile version