Site icon onlinekeralanews.com

മുജ്തബ ഖമനയി ജീവനോടെയുണ്ടോ? വെളിപ്പെടുത്തലുമായി യുഎസ്


വാഷിങ്ടൻ∙ ഇറാൻ പരമോന്നതനേതാവ് മുജ്തബ ഖമനയി ജീവനോടെയുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ഇറാന്റെ കാര്യങ്ങളിൽ മുജ്തബ ഖമനയി സജീവമായി ഇടപെടുന്നതിന്റെ സൂചനകളുണ്ടെന്ന് സെനറ്റ് ഫോറിൻ റിലേഷൻസ് കമ്മിറ്റിക്ക് മുമ്പാകെ സംസാരിക്കവെ റൂബിയോ വിശദീകരിച്ചു. ഫെബ്രുവരി 28 ന് ഇറാന് നേരെയുണ്ടായ യുഎസ്–ഇസ്രയേൽ സംയുക്ത ആക്രമണത്തിലാണ് മുജ്തബ ഖമനയിക്ക് പരുക്ക് പറ്റിയത്. ഇറാനുമായി കരാറിലെത്തിച്ചേരുന്നതിനെക്കുറിച്ച് റൂബിയോ പ്രത്യാശ പ്രകടിപ്പിച്ചു. ഉപരോധങ്ങൾ നീക്കുന്നതിന് ഇറാൻ ആണവ പദ്ധതികൾ ഗണ്യമായി പരിമിതപ്പെടുത്തണമെന്നും റൂബിയോ പറഞ്ഞു. ഹോർമുസ് കടലിടുക്ക് ഇറാൻ വീണ്ടും തുറക്കണമെന്നും അതിലെ കടന്നുപോകുന്ന കപ്പലുകളെ വെടിവയ്ക്കുന്നത് നിർത്തണമെന്നും റൂബിയോ ആവശ്യപ്പെട്ടു. കടലിടുക്കിൽ ഇറാൻ സ്ഥാപിച്ച മൈനുകൾ നീക്കം ചെയ്യാൻ യുഎസ് സഹായിക്കുമെന്നും റൂബിയോ പറഞ്ഞു.


Source link
Exit mobile version