Site icon onlinekeralanews.com

ലണ്ടനിൽ 18കാരനെ കുത്തിക്കൊന്നു; സിഖ് യുവാവിന് ജീവപര്യന്തം തടവ്


ലണ്ടൻ ∙ സുഹൃത്തുക്കളുമൊത്ത് സമയം ചെലവഴിച്ച ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന 18 കാരനായ ഹെൻറി നൊവാക് എന്ന വിദ്യാർഥിയെ കത്തികൊണ്ട് കുത്തിക്കൊന്ന കേസിൽ 23 കാരനായ സിഖ് യുവാവ് വിക്രം ദിഗ്വയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ. സതാംപ്ടൺ ക്രൗൺ കോടതി തിങ്കളാഴ്ചയാണ് ശിക്ഷ വിധിച്ചത്. പ്രതി കുറഞ്ഞത് 21 വർഷമെങ്കിലും ജയിൽ ശിക്ഷ അനുഭവിക്കണമെന്ന് കോടതി വിധിയിൽ പറയുന്നു. കൊലപാതകത്തിനു ശേഷം, താൻ വംശീയ അധിക്ഷേപത്തിന് ഇരയായതാണെന്ന് പൊലീസിനോട് വിക്രം ദിഗ്വ പറഞ്ഞിരുന്നു. തന്റെ തലപ്പാവ് അക്രമികൾ തട്ടിയെറിഞ്ഞെന്നും തനിക്ക് പരുക്കേറ്റതായും ഇയാൾ പൊലീസിനോട് പറഞ്ഞു. തന്റെ ബെൽറ്റിൽ ഘടിപ്പിച്ചിരുന്ന വലിയ കത്തി ഉപയോഗിച്ചാണ് ദിഗ്വ ഹെൻറിയെ കൊലപ്പെടുത്തിയതെന്ന് സതാംപ്ടൺ ക്രൗൺ കോടതിയിലെ ജഡ്ജി വില്യം മൗസ്ലി പറഞ്ഞു. നൊവാക് തന്നോട് നീ ഒരു മോശം മനുഷ്യനാണോ എന്ന് ചോദിച്ചതായും ഇത് തന്നെ അപമാനിക്കുന്നതായി തോന്നിയതുമാണ് ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നും പ്രതി പറഞ്ഞു. എന്നാൽ ഹെൻറി വംശീയമായി ഒന്നും പറഞ്ഞിട്ടില്ലെന്ന് തനിക്ക് ഉറപ്പാണെന്ന് ജഡ്ജി വ്യക്തമാക്കി.


Source link
Exit mobile version