Site icon onlinekeralanews.com

മുഖ്യമന്ത്രിയുടെ അർധനഗ്ന ഫോട്ടോ കൃത്രിമമായി നിർമിച്ച് പ്രചരിപ്പിച്ചു; 2പേർക്കെതിരെ കേസ്


കാസർകോട് ∙ മുഖ്യമന്ത്രി വി.ഡി. സതീശന്റെ അർധനഗ്ന ഫോട്ടോ കൃത്രിമമായി നിർമിച്ച് വാട്സാപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിച്ച രണ്ടുപേർക്കെതിരെ പൊലീസ് കേസെടുത്തു. കാസർകോട് ചിറ്റാരിക്കാൽ സ്വദേശികളായ ഷാജഹാൻ, സ്നേഹജൻ എന്നിവർക്കെതിരെയാണ് ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തത്. ഈസ്റ്റ് എളേരി എന്ന വാട്സാപ്പ് കൂട്ടായ്മയിലാണ് ഇവർ പ്രകോപനപരമായ ഫോട്ടോ ഇട്ടത്. സമൂഹത്തിൽ കലാപം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രതികൾ പ്രവർത്തിച്ചുവെന്ന് എഫ്ഐആറിൽ പറയുന്നു. ഈസ്റ്റ് എളേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.എ. ജോർജ് നൽകിയ പരാതിയിലാണ് നടപടി.


Source link
Exit mobile version