Site icon onlinekeralanews.com

മുടി പിഴുതെടുത്തു, പട്ടിണിക്കിട്ടു, സ്വകാര്യഭാഗങ്ങളിൽ പരുക്കേൽപിച്ചു: ഭർതൃവീട്ടിൽ യുവതിക്കു ക്രൂരപീഡനം


ഡെറാഡൂൺ ∙ ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ യുവതിയെ ഭർതൃവീട്ടുകാർ പത്തുമാസത്തോളം മുറിയിൽ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ചതായി പരാതി. കഴിക്കാൻ വല്ലപ്പോഴും പച്ചയരിയും ഉള്ളിയും മുളകും മാത്രം നൽകിയെന്നും പലപ്പോഴും പട്ടിണിക്കിട്ടിരുന്നെന്നും വടിയും കുപ്പിയും ഉപയോഗിച്ച് സ്വകാര്യഭാഗങ്ങളിൽ ഉൾപ്പെടെ മാരകമായി പരുക്കേൽപ്പിച്ചെന്നും യുവതിയുടെ പിതാവ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ യുവതിയുടെ ഭർത്താവ് രാഹുൽ ഖണ്ഡൂരി, ഇയാളുടെ മാതാപിതാക്കൾ എന്നിവർക്കെതിരെ സെലാകുയി പൊലീസ് കേസെടുത്തു.യുവതിയുടെ മുടി മുഴുവൻ ഭർതൃവീട്ടുകാർ ബലമായി പിഴുതെടുത്തെന്നു പരാതിയിൽ പറയുന്നു. പ്ലാസ്റ്റിക് പൈപ്പ്, ഇരുമ്പ് വടി, കസേര, വൈപ്പർ എന്നിവ ഉപയോഗിച്ചാണ് മർദിച്ചിരുന്നത്. കുപ്പിയും വടികളും കൊണ്ട് സ്വകാര്യഭാഗങ്ങളിൽ മാരകമായ പരുക്കുകൾ ഏൽപ്പിച്ചു. രാവിലെ ഒൻപത് മണി മുതൽ യുവതിയെ മുറിയിലോ അല്ലെങ്കിൽ ശുചിമുറിയിലോ പൂട്ടിയിടുകയായിരുന്നു പതിവ്. ജീവൻ നിലനിർത്താൻ പച്ചയരിയും ഉള്ളിയും പച്ചമുളകും മാത്രമാണ് ഇവർക്ക് നൽകിയിരുന്നത്. നിരന്തരമായ ശാരീരിക-മാനസിക പീഡനങ്ങൾ യുവതിയുടെ മാനസികാരോഗ്യത്തെ തകർത്തു.


Source link
Exit mobile version