Site icon onlinekeralanews.com

‘കാരവനില്‍ പരിശോധിക്കില്ലെന്ന ധൈര്യം ആര്‍ക്കും വേണ്ട; നോ എക്‌സ്‌ക്യൂസ്, കച്ചവടം അവസാനിപ്പിക്കുന്നതാണ് നല്ലത്’


തിരുവനന്തപുരം∙ ലഹരി മാഫിയക്കെതിരായ സര്‍ക്കാരിന്റെ ഓപറേഷന്‍ തൂഫാന് തുടക്കം. മുഖ്യമന്ത്രി വി.ഡി.സതീശന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ലഹരിമരുന്ന് വ്യാപനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലഹരിമരുന്ന് വ്യാപനം ഏറ്റവും കൂടുതലായി ഉള്ള സംസ്ഥാനമായി കേരളം മാറുന്നു. നാടിന്റെ യുവത്വത്തെ ഇല്ലാതാക്കാന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ലഹരിമരുന്നാണെന്നും അദ്ദേഹം പറഞ്ഞു. ജനസംഖ്യയില്‍ 65 ശതമാനം ചെറുപ്പക്കാരാണ്. ചെറുപ്പക്കാരെ ഇല്ലാതാക്കാനുള്ള കാരണങ്ങളില്‍ ഒന്ന് ലഹരിമരുന്നാണ്. തൂഫാന്‍ പദ്ധതിയുടെ അംബാസഡര്‍മാരായി ഓരോരുത്തരും മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്റലിജന്‍സ് ഐജി പുട്ട വിമലാദിത്യയാണ് തൂഫാന്‍ നോഡല്‍ ഓഫിസര്‍.ഇന്‍റലിജന്‍സ് ഐജിയുടെ നേതൃത്വത്തില്‍ നര്‍ക്കോട്ടിക് സെല്ലും ക്രൈംബ്രാഞ്ചും ഉള്‍പ്പെടെയുള്ള പൊലീസ് സംവിധാനം ജില്ലാതലങ്ങളിലും താഴേക്കും ലഹരി മരുന്ന് മാഫിയകള്‍ക്കെതിരെ പ്രവര്‍ത്തിക്കും. ചടങ്ങില്‍ തൂഫാന്‍ വാരിയേഴ്സ് ആയി തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥിനികള്‍ക്ക് രമേശ് ചെന്നിത്തല ബാഡ്ജുകള്‍ വിതരണം ചെയ്യുകയും തൂഫാന്‍ ഫ്ലാഗ് വിദ്യഭ്യാസ മന്ത്രി എന്‍. ഷംസുദീന്‍ കോട്ടണ്‍ഹില്‍ സ്കൂളിലെ സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകള്‍ക്കു കൈമാറുകയും ചെയ്തു. ചടങ്ങില്‍ വിദ്യാഭ്യാസമന്ത്രി എന്‍. ഷംസുദീന്‍, എക്സൈസ് മന്ത്രി എം. ലിജു, ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണ്‍, ശശി തരൂര്‍ എംപി, സംസ്ഥാന പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖര്‍, ജില്ലയിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.


Source link
Exit mobile version