സിബിഎസ്ഇ ചെയർമാനും സെക്രട്ടറിക്കും സ്ഥലം മാറ്റം; നടപടി പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം, അന്വേഷണത്തിന് ഉത്തരവ്

ന്യൂഡൽഹി ∙ സിബിഎസ്ഇയുടെ ഡിജിറ്റൽ മൂല്യനിർണയ സംവിധാനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ശക്തമാകുന്നതിനിടെ ബോർഡ് ചെയർമാനെയും സെക്രട്ടറിയെയും കേന്ദ്ര സർക്കാർ അടിയന്തരമായി സ്ഥലം മാറ്റി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശ പ്രകാരമാണ് നടപടി. ചെയർമാൻ രാഹുൽ സിങ്, സെക്രട്ടറി ഹിമാൻഷു ഗുപ്ത എന്നിവരെയാണ് സ്ഥലം മാറ്റിയത്. ഡിജിറ്റൽ മൂല്യനിർണയത്തിനായി ഉപയോഗിച്ച ഓൺ-സ്ക്രീൻ മാർക്കിങ് സേവനങ്ങളുടെ കരാർ നടപടികളെക്കുറിച്ച് വിശദമായ അന്വേഷണത്തിനും കേന്ദ്രം ഉത്തരവിട്ടിട്ടുണ്ട്. സിബിഎസ്ഇയുടെ മൂല്യനിർണയ രീതികളെക്കുറിച്ചും പരീക്ഷാ ഫലത്തിനു ശേഷമുള്ള തുടർനടപടികളെക്കുറിച്ചും രാജ്യവ്യാപകമായി വലിയ പ്രതിഷേധം ഉയർന്നിരുന്നു. വിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർക്കിടയിൽ വിഷയം വലിയ ആശങ്കയ്ക്ക് കാരണമായ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ ഇടപെടൽ.
Source link
