Site icon onlinekeralanews.com

മൂവാറ്റുപുഴയിലുണ്ട് ഒരു ‘മിനി ഇന്ത്യ’; ഇവിടെ മലയാളി വിദ്യാർഥികൾ 2 പേർ മാത്രം, ബാക്കിയെല്ലാം ഇതര സംസ്ഥാനക്കാർ


മൂവാറ്റുപുഴ ∙ രണ്ടേ രണ്ടു മലയാളി വിദ്യാർഥികൾ മാത്രമാണ് മൂവാറ്റുപുഴ സർക്കാർ ടീച്ചേഴ്സ് ട്രെയ്നിങ് യുപി സ്കൂളിൽ ഉള്ളത്. ബാക്കിയെല്ലാവരും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ. മൂവാറ്റുപുഴയിലെ ഒരു മിനി ഇന്ത്യയാണ് ഈ സ്കൂൾ. ബംഗാൾ, അസം, ഒഡീഷ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ ഒരുമിച്ചിരുന്നു പഠിക്കുന്നതു കാണാം സ്കൂളിലെത്തിയാൽ.13 വിദ്യാർഥികൾ മാത്രമായി തകർച്ചയെ അഭിമുഖീകരിച്ചിരുന്ന വിദ്യാലയമാണിത്. എന്നാൽ ഇന്ന് കഥ മാറി. ഒറ്റയടിക്ക് വിദ്യാർഥികളുടെ എണ്ണം 68 ആയി ഉയർന്നു. വളർച്ചയ്ക്ക് പിന്നിൽ അതിഥിത്തൊഴിലാളികളുടെ മക്കളാണ്. സ്കൂളിൽ പഠിക്കുന്ന കുട്ടികളിൽ കേവലം 2 പേർ മാത്രമാണ് മലയാളികൾ. ബാക്കി 66 പേരും ബംഗാൾ, അസം, ഒഡീഷ, തമിഴ്നാട് തുടങ്ങിയ വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. ഇത്തവണ പുതുതായി എത്തിയ 8 കുട്ടികളും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്.


Source link
Exit mobile version