വൈഭവും ഗില്ലും തകർത്താടിയപ്പോൾ ആരാധകർക്ക് ‘വിശപ്പും’ കൂടി; ഒറ്റ മിനിറ്റിൽ 6200 ഭക്ഷണ ഓർഡർ, മുന്നിൽ കേരളത്തിലെ നഗരവും

ഐപിഎല്ലിൽ ഇത്തവണത്തെ രണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസിന്റെ ‘വണ്ടർ കിഡ്’ വൈഭവ് സൂര്യവംശി സിക്സറുകൾ തൂക്കി തകർത്താടിയപ്പോൾ ഗുജറാത്തിന്റെ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ പകരംവീട്ടിയത് തകർപ്പൻ സെഞ്ചറിയിലൂടെ. അടിക്ക് തിരിച്ചടിയെന്നോണം മത്സരം തീപാറിയപ്പോൾ അരാധകർക്ക് വിശപ്പും സഹിക്കാതായോ? അതെയെന്നാണ് ഓൺലൈൻ ഭക്ഷണവിതരണക്കമ്പനിയായ സ്വിഗ്ഗി പറയുന്നത്.2026 ഐപിഎൽ മത്സരങ്ങളുടെ സമയത്തെ ഭക്ഷണ ബുക്കിങ് കണക്കുകൾ സ്വിഗ്ഗി പുറത്തുവിട്ടു. ഐപിഎല്ലിന്റെ 2025 സീസണുമായി താരതമ്യം ചെയ്യുമ്പോൾ ഇക്കുറി ഫൂഡ് ഓർഡറുകളിൽ 32.31% വർധനയുണ്ട്. സ്വിഗ്ഗി ഡൈൻ-ഔട്ട് ബുക്കിങ്ങിലെ വർധന 41%.Disclaimer: ഈ വാർത്തയ്ക്കൊപ്പം ചിത്രം മലയാള മനോരമയുടേതല്ല. ഇത് iplt20.comൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
Source link
