Site icon onlinekeralanews.com

ഒരു വർഷം വയനാട്ടിലെത്തുന്നത് 15 ലക്ഷം സഞ്ചാരികൾ; വിദേശികളുടെ ശരാശരി ആളോഹരി ചെലവ് 80,000 രൂപ


ബത്തേരി ∙ വിനോദ സഞ്ചാര മേഖലയിൽ ചുരം കയറിയും കാടു താണ്ടിയും വയനാട്ടിലേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണം വർഷത്തിൽ 20 ലക്ഷം കടക്കാനൊരുങ്ങുന്നു. അതുകൊണ്ടു തന്നെ കൃഷിക്കൊപ്പം ടൂറിസവും വയനാടിന്റെ നട്ടെല്ലാകുന്ന കാഴ്ചയാണ് കഴിഞ്ഞ അഞ്ചാറു വർഷങ്ങളായി കാണുന്നത്. ഇതുവരെ വയനാട്ടിലേക്ക് ഏറ്റവും കൂടുതൽ സഞ്ചാരികളെത്തിയത് 2023 ലാണ് 17.5 ലക്ഷം. 2014 ൽ അതു മറികടക്കാനിരിക്കെയാണ് ദുരന്തം ഉരുളിന്റെ രൂപത്തിലേത്തിയത്. എന്നിട്ടും 2024 ൽ 12.88 ലക്ഷം പേർ‌ വയനാടു കാണാനെത്തി.3955 വിദേശ സഞ്ചാരികളും ഇതേ വർഷം വയനാട്ടിലെത്തി. 2000 ന് ശേഷമാണ് വയനാട്ടിലേക്ക് കാര്യമായി സഞ്ചാരികളെത്തിത്തുടങ്ങിയത്. 2010നു ശേഷം അത് ഇരട്ടിയായി വർധിച്ചു. 2020 കഴിഞ്ഞപ്പോൾ 10 ലക്ഷം കടന്നു വാർ‌ഷിക വരവ്. സഞ്ചാരികളുടെ എണ്ണം 20 ലക്ഷവും 30 ലക്ഷവും കടക്കുന്ന കാലം വിദൂരമല്ലെന്നാണ് കരുതുന്നതെന്ന് ഡിടിപിസി അഡ്മിനിസ്ട്രേഷൻ മാനേജർ പി.പി. പ്രവീൺ പറയുന്നു.2023 ൽ ഈ മൂന്നിടത്തും ഇതിലും കൂടുതൽ പേർ എത്തിയിരുന്നു. മുത്തങ്ങ, എടക്കൽ, കുറുവ , എൻ ഊര് തുടങ്ങിയ കേന്ദ്രങ്ങളിൽ വലിയ തോതിൽ പ്രവേശന നിയന്ത്രണമുള്ളതിനാലാണ് സഞ്ചാരികളുടെ എണ്ണത്തിൽ ബാണാസുര, കാരാപ്പുഴ എന്നിവിടങ്ങളേക്കാൾ പിന്നോട്ടു പോകുന്നത്. ടൂറിസവുമായി ബന്ധപ്പെട്ട് അര ലക്ഷത്തോളം നേരിട്ടുള്ള തൊഴിലവസരങ്ങളാണ് ഇപ്പോൾ ജില്ലയിലുള്ളത്. ഇതിൽ പകുതി പേരും ഇതര ജില്ലകളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നുമെത്തി ജോലി ചെയ്യുന്നവരാണ്. വയനാട്ടുകാരെ കൂടുതലായി ഇത്തരം ജോലികൾക്ക് പ്രാപ്തരാക്കിയാൽ ജില്ലയിൽ വലിയ മുന്നേറ്റം കൊണ്ടുവരാനാകും.


Source link
Exit mobile version