‘സജി ചെറിയാന്റെ നാട്ടില്‍ അടുക്കളയില്‍ വരെ മഞ്ഞക്കുറ്റിയിട്ടു, തിരിച്ചടി അന്നേ ഓർമിപ്പിച്ചു’

തിരുവനന്തപുരം∙ നിയമസഭയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ മഞ്ഞക്കുറ്റിയെ വിമര്‍ശിച്ച് ജി.സുധാകരന്‍. ആലോചിക്കാതെ കാണിച്ച വേണ്ടാതീനമായിരുന്നു മഞ്ഞക്കുറ്റിയെന്ന് ജി.സുധാകരന്‍ പറഞ്ഞു. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം സംബന്ധിച്ച ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഒരടി മുന്നോട്ട് വച്ചാല്‍ രണ്ടടി പിന്നോട്ടുവയ്ക്കണമെന്ന ലെനിന്റെ അടവ് നയം സിപിഎം മനസ്സിലാക്കിയിരുന്നെങ്കില്‍ ആ മഞ്ഞക്കുറ്റി അപ്പോള്‍ തന്നെ അവര്‍ ഊരുമായിരുന്നു. മഞ്ഞക്കുറ്റി ഇപ്പോള്‍ നാട്ടുകാര്‍ ഊരിയില്ലേ? ആലോചിക്കാതെ കാണിച്ച വേണ്ടാതീനമാണ് അത്. സജി ചെറിയാന്റെ നാട്ടില്‍ അടുക്കളയില്‍ വരെ മഞ്ഞക്കുറ്റിയിട്ടു. തിരിച്ചടി അന്നേ ഓർമിപ്പിച്ചിരുന്നെവെന്നും ജി. സുധാകരന്‍ പറഞ്ഞു.
Source link
