Site icon onlinekeralanews.com

മൂപ്പെത്താത്ത കഞ്ചാവിൽ ചട്നി, പാലിൽ അരച്ചു ചേർത്തും കുടിക്കും; ടെക്നോപാർക്കിലെ ഐടി കമ്പനി മാനേജർ പിടിയിൽ


തിരുവനന്തപുരം∙ രാസവളങ്ങളൊന്നും ഉപയോഗിക്കാതെ ജൈവരീതിയിലുള്ള കൃഷിയാണ് വിശാല്‍ എന്ന ഐടി കമ്പനി മാനേജര്‍ ഫ്‌ളാറ്റില്‍ നടത്തിയിരുന്നത്. പക്ഷെ, ഒന്നരലക്ഷം രൂപ മാസശമ്പളമുള്ള ‘നല്ലവനായ ഉണ്ണി’യെ ശ്രീകാര്യം പൊലീസ് കൈയ്യോടെ പൊക്കി. കാരണം ഐടി മാനേജര്‍ തിരക്കേറിയ ഓഫിസ് ജോലികള്‍ക്കു ശേഷം ഫ്‌ളാറ്റില്‍ വളര്‍ത്തിയിരുന്നത് നല്ല ഒന്നാന്തരം കഞ്ചാവാണ്. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ശ്രീകാര്യം പൊലീസ് വിശാലിന്റെ ഫ്‌ളാറ്റില്‍ നിന്ന് കണ്ടെത്തിയത് 70 ചെടികളടങ്ങിയ കഞ്ചാവ് തോട്ടമാണ്. ഹരിയാനക്കാരനായ ഇരുപത്തിയാറുകാരന്‍ വിശാലാണ് ഫ്‌ളാറ്റിനുള്ളിലെ കഞ്ചാവ് തോട്ടത്തിന്റെ ഉടമ. ടെക്‌നോപാര്‍ക്കിലെ ഐടി കമ്പനിയില്‍ മാനേജരാണ് വിശാല്‍. ചെടിച്ചട്ടികള്‍ വാങ്ങി കംപോസ്റ്റും മണ്ണും നിറച്ചാണ് കഞ്ചാവ് ചെടികള്‍ നട്ടിരിക്കുന്നത്. 


Source link
Exit mobile version