തലകൊയ്യുന്നവരുടെ നാട്ടിലെ വേഴാമ്പൽ ഉത്സവം

അരുണാചൽ പ്രദേശ്, അസം, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, ത്രിപുര സംസ്ഥാനങ്ങളെ ഇന്ത്യയിലെ സപ്തസഹോദരിമാർ എന്നാണ് വിളിക്കാറുള്ളത്. ബീഹാറിലെ കിഷൻ ഗഞ്ച് മുതൽപശ്ചിമ ബംഗാളിന്റെ ഭാഗമായ സിലിഗുരി വരെ നീളുന്നു ഈ ഭാഗങ്ങൾ. ഇതിൽ നാഗാലാൻഡ് ചരിത്രപരമായും ഭൂമിശാസ്ത്രപരമായും സവിശേഷമായ സംസ്ഥാനമാണ്. നിരവധി ഉത്സവങ്ങൾ ഇന്നാട്ടിലെ ഗോത്രവർഗ്ഗക്കാരുടേതായി ഉണ്ട്. തുലുനി, യംഷെ, നാസു, സെക്രൻയി എന്നിങ്ങനെ പല പേരുകളിൽ. എന്നാൽ ഉത്സവങ്ങളുടെ ഉത്സവമെന്നു പേരുകേട്ടത് ഹോൺ ബിൽ ഫെസ്റ്റിവലാണ്. നാഗാലാൻഡിന്റെ സ്വന്തം വേഴാമ്പൽ ഉത്സവം.നാഗൻമാരുടെ കഥതിബറ്റൻ-ബർമ്മീസ് സങ്കരവർഗ്ഗക്കാരാണ് നാഗാലാന്റിലെ ഗിരിവർഗ്ഗക്കാർ. വടക്കുകിഴക്കൻ ഇന്ത്യയിലും വടക്കുപടിഞ്ഞാറൻ മ്യാൻമറിലുമായി അവർ താമസിക്കുന്നു. ഇപ്പോൾ നാഗാലാന്റ് ഇന്ത്യയിലെ സംസ്ഥാനമാണ്. എന്നാൽ പണ്ട് ഇങ്ങനെയായിരുന്നില്ല. ആസാം പ്രദേശത്തെ രാജവാഴ്ചക്കാലത്തും വേറിട്ട വിശ്വാസങ്ങളോടും ആചാരങ്ങളോടും കൂടിയ പ്രത്യേകഗിരിവർഗ്ഗക്കാരായി നാഗൻമാർ നില കൊണ്ടു. സർവ്വ ചരാചരങ്ങൾ ക്കും ആത്മാവും ജീവനും ഉണ്ട് എന്ന സങ്കൽപ്പമായ ആനിമിസം എന്നവിശ്വാസമാണ് നാഗന്മാരുടേത്. വൃക്ഷലതാദികളും പക്ഷിമൃഗാദികളും, കല്ലും,പാറയും, നദിയുമെല്ലാം അവർക്ക് ഈശ്വരചൈതന്യമാർന്നവയായിരുന്നു.1826 വരെ ഏതാനും പ്രാവശ്യം ബർമ്മീസ് പട്ടാളം നാഗാ പ്രദേശങ്ങളിൽക്കൂടി ആസാം ഭാഗത്തേക്ക് പടയോട്ടം നടത്തുകയുണ്ടായി. ഇക്കാലത്ത് നാഗന്മാർ ചുരുങ്ങിയ കാലയളവിലേക്ക് ബർമ്മീസ് ഭരണത്തിൻ കീഴിലായി. 1828-ൽ യാൻഡ ബോ ഉടമ്പടി പ്രകാരം ആസാം ഭരണം അഹോം രാജകുടുബത്തിൽ നിന്ന് ബ്രിട്ടീഷ് ഭരണത്തിൻ കീഴിലായി. അക്കാലത്ത് കൃസ്തുമത വിശ്വാസം ഇവിടത്തുകാരിൽ നല്ലൊരു ഭാഗം ആളുകളും സ്വീകരിക്കയുണ്ടായി. ഇന്നും മൊത്തം ജനസംഖ്യയുടെ എൺപതു ശതമാനത്തിലധികം കൃസ്തുമത വിശ്വാസികളാണ്.ആവോ, അനഗാമി, അനൽ, ചക്കേ സാംഗ്, ചാംഗ്,ചിർ, ചോത്തേ, കോൻയാക്ക്, മൊയോൺ, രംഗ്മ,താംഗ്ഖു ൽ, തിഖിർ എന്നിങ്ങനെ മുപ്പതിലധികം വിഭാഗങ്ങളുണ്ട് ഇവിടെ. അവർക്കെല്ലാം സ്വന്തം ഭാഷയും. ഇംഗ്ലി ഷും, നാഗമീസും ഇവർ സംസാരിക്കുന്നു. തമ്മിൽ കണ്ടാൽ തല കൊയ്തിരുന്ന നാഗന്മാർ ആധുനിക വിദ്യാഭ്യാസം നേടിയ ശേഷം സഹവർത്തിത്വത്തിലേക്ക് നീങ്ങികയായിരുന്നു.പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷുകാർ നാഗന്മാരെ കീഴടക്കാൻ ശ്രമിച്ചു. ചെറുത്തുനിൽപ്പും നിരന്തര സംഘടനങ്ങളും ഉണ്ടായി.രണ്ടാം ലോകമഹായുദ്ധ ത്തിൽ ബർമ്മ വഴി എത്തിയ ജപ്പാനീസ് സൈന്യവും ബ്രിട്ടീഷ് നാഗാപോരാളികളും തമ്മിലുണ്ടായ യുദ്ധത്തിൽനിരവധി പേർക്ക് ജീവഹാനിയുണ്ടായത്രേ. ഇന്ത്യ സ്വാതന്ത്ര്യം നേടുന്ന കാലത്തും സ്വതന്ത്രമായി നിൽക്കാനാണ് നാഗാലാന്റ് ശ്രമിച്ചത്. പിന്നീട് 1963 ഡിസംബർ ഒന്നിന് ഇന്ത്യയുടെ ഭാഗമായി.
Source link
