Site icon onlinekeralanews.com

‘സൈൻഗേറ്റ്’ വിവാദം: വ്യാജ ഒപ്പ് ആരോപണത്തിൽ ടിഎംസി പ്രതിസന്ധിയിൽ; മമത ബാനർജിക്ക് തിരിച്ചടി


കൊൽക്കത്ത∙ 2026ലെ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്കു പിന്നാലെ തൃണമൂൽ കോൺഗ്രസിനെ (ടിഎംസി) വെട്ടിലാക്കി ‘സൈൻഗേറ്റ്’ എന്ന പേരിൽ അറിയപ്പെടുന്ന വ്യാജ ഒപ്പ് വിവാദം. പാർട്ടി എംഎൽഎമാരുടെ ഒപ്പ് വ്യാജമായി ചേർത്തു നിയമസഭയിൽ രേഖകൾ സമർപ്പിച്ചെന്ന ആരോപണമാണ് ടിഎംസിയെ പ്രതിസന്ധിയിലാക്കുന്നത്. സംഭവത്തിൽ സിഐഡി അന്വേഷണം തുടങ്ങിയിട്ടുണ്ട്. രണ്ട് എംഎൽഎമാരെ പാർട്ടി പുറത്താക്കി. ടിഎംസിയുടെ ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിക്ക് വരെ സിഐഡിയുടെ വിളിയെത്തി. കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിൽ പരുക്കേറ്റ് കഴിയുന്നതിനാൽ അഭിഷേക് സിഐഡിക്കു മുന്നിൽ ഹാജരായില്ല.എന്താണ് ‘സൈൻഗേറ്റ്’ വിവാദം?പാർട്ടി നേതൃത്വം കർശന നിയന്ത്രണത്തിൽ നിർത്തുന്ന ടിഎംസിയിൽ ആഭ്യന്തര ഭിന്നത പരസ്യമായതാണ് വിവാദത്തെ ഗുരുതരമാക്കുന്നത്. ഒപ്പ് സംബന്ധിച്ച് പരസ്യമായി ചോദ്യം ഉന്നയിച്ചതിനു തൊട്ടുപിന്നാലെ ഋതബ്രത ബാനർജിയെയും സന്ദീപൻ സാഹയെയും ടിഎംസി പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ പുറത്താക്കി. ഇത് പാർട്ടിയിലെ പിളർപ്പിനെ കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടി. അന്വേഷണത്തിന്റെ ഭാഗമായി ടിഎംസിയുടെ ദേശീയ ജനറൽ സെക്രട്ടറി കൂടിയായ അഭിഷേക് ബാനർജിക്ക് സിഐഡി നോട്ടിസ് നൽകിയതോടെ വിവാദം പാർട്ടിയുടെ ഉന്നത നേതൃത്വത്തിലേക്ക് എത്തി.


Source link
Exit mobile version