മരിക്കാറാകുമ്പോൾ ഈ പ്രദേശം വിട്ടു പുറത്തുപോകണം; ഇവിടെ പ്രസവവും പാടില്ല

ആർട്ടിക് സമുദ്രത്തിന്റെ നടുവിൽ പരന്നുകിടക്കുന്ന സ്ഥലമാണ് ലോങ്ഇയർബൈൻ. ലോങ്ഇയർ സിറ്റിയെന്നും പേരുണ്ട്. നോർവേയിലെ സ്വാൽബാർഡ് ദ്വീപുസമൂഹത്തിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. സർവത്ര മഞ്ഞാണിവിടെ. വർഷം മുഴുവനും മഞ്ഞും തണുപ്പും.ലോകത്തിലെ തന്നെ ഏറ്റവും തണുപ്പേറിയ സ്ഥലമാണിത്. മിക്കപ്പോഴും മൈനസ് സീറോ ഡിഗ്രിയാണ് ഇവിടുത്തെ തണുപ്പ്. മൈനസ് 46 ഡിഗ്രിയാണ് ലോങ്‌ബൈനിന്റെ ചരിത്രത്തിൽ രേഖപ്പെടുത്തിയ ഏറ്റവും തണുപ്പേറിയ ദിവസം. 7 ഡിഗ്രിയാണ് ഇവിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില.വെറും 2500-നുമുകളിൽ ആളുകൾ മാത്രമേ ഇവിടെ താമസിക്കുന്നുള്ളൂ. മഞ്ഞും തണുപ്പും ഇഷ്ടപ്പെടുന്നവർക്ക് ഏറെ പ്രിയങ്കരമായിരിക്കും ഇവിടം.നോർത്തേൺ ലൈറ്റ്‌സ്, ഐസ് കേവ് ടൂർ (മഞ്ഞുമലകളിലൂടെയുള്ള ടൂർ), ഡോഗ് സ്ലെഡ്ജിങ്, കയാക്കിങ്, ഹൈക്കിങ് എന്നിവയൊക്കെയാണ് ഇവിടുത്തെ പ്രത്യേകത.ഇവിടെ ഏറ്റവും സവിശേഷമായ ഒരു പ്രാദേശികനിയമമുണ്ട്. അതാണെങ്കിൽ ഏറെ വിചിത്രവും. ജനിക്കാനും മരിക്കാനും അനുവാദമില്ലാത്ത പ്രദേശം കൂടിയാണ് ലോങ്ഇയർ സിറ്റി. 1918-ൽ സ്പാനിഷ് ഫ്‌ളൂ പടർന്ന് ഇവിടെയുള്ള പതിനൊന്ന് പേർ മരിച്ചു. അന്നാണ് ലോങ്ഇയർ സിറ്റിയിൽ ഒരു ശ്മശാനം സ്ഥാപിക്കപ്പെടുന്നത്. രണ്ട് വർഷത്തിന് ശേഷം, കൽക്കരിഖനിയിലുണ്ടായ സ്‌ഫോടനത്തിൽ 26 പേർ കൊല്ലപ്പെട്ടു. അവരുടെ മൃതദേഹങ്ങൾ അടക്കിയതും സെമിത്തേരിയിൽ തന്നെ.വർഷങ്ങൾക്കുശേഷം ആ മൃതദേഹങ്ങളിലേറെയും ഭൂമിയുടെ ഉപരിതലത്തിലേക്ക് ഉയർന്നുവന്നു. മഞ്ഞ് ഉരുകുമ്പോൾ സംഭവിച്ചതാകാം. പക്ഷേ, അപ്പോഴാണ് ഭയപ്പെടുത്തുന്ന മറ്റൊരു വസ്തുത കൂടി അറിയുന്നത്.
Source link
