Site icon onlinekeralanews.com

കേടായി വഴിയിൽ കിടന്ന വാഹനം 21കാരൻ ആക്രിവിലയ്ക്ക് വിറ്റു; ഉടമയറിഞ്ഞത് ക്രെയിനെത്തിയപ്പോൾ


എടപ്പാൾ (മലപ്പുറം) ∙ തകരാറിലായിക്കിടന്നിരുന്ന കാർ ഉടമ അറിയാതെ ആക്രിക്കച്ചവടക്കാർക്ക് വിൽപന നടത്തിയതു വട്ടംകുളത്ത് നാടകീയ രംഗങ്ങൾക്ക് ഇടയാക്കി. വട്ടംകുളം സ്വദേശി പരീച്ചി സിദ്ദീഖിന്റെ കാർ തകരാറിലായതിനെത്തുടർന്ന് വർഷങ്ങളായി വീടിനു മുൻവശത്തെ റോഡരികിൽ നിർത്തിയിട്ടിരുന്നു. കഴിഞ്ഞദിവസം വൈകിട്ട് ആറരയോടെ ഒരു സംഘം ലോറിയും മണ്ണുമാന്തി യന്ത്രവുമായെത്തി കാർ ലോറിയിൽ കയറ്റി ക്കൊണ്ടുപോകാനുള്ള ശ്രമം ആരംഭിച്ചു. ഇതുകണ്ട സിദ്ദീഖിന്റെ ഭാര്യ കാര്യം അന്വേഷിച്ചു. പട്ടാമ്പിയിലെ സ്ക്രാപ് സാമഗ്രികൾ വാങ്ങുന്ന സ്ഥാപനം നടത്തുന്നവരാണ് തങ്ങളെന്നും ഈ കാറിന് പഴയ സാധനങ്ങളുടെ തുക നൽകി കച്ചവടം ഉറപ്പിച്ചതാണെന്നും അവർ അറിയിച്ചു. ഇതിനിടെ സിദ്ദീഖും സ്ഥലത്തെത്തി. വാഹനം തങ്ങളുടേതാണെന്നും ആർക്കും വിൽപന നടത്തിയിട്ടില്ലെന്നും സിദ്ദീഖ് പറഞ്ഞു. വിവരമറിഞ്ഞ് നാട്ടുകാരും തടിച്ചുകൂടി. ഒട‌ുവി‍ൽ ചങ്ങരംകുളം പൊലീസിൽ വിവരമറിയിച്ചു.


Source link
Exit mobile version