ബാഹ്യഭംഗിയിൽ മയങ്ങരുത്: വീടിന് ആയുസ്സ് വേണോ? ഏറ്റവും പ്രധാനം ഈ കാര്യം

കേരളത്തിലെ വീടുകളുടെ രൂപകല്പന അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. മിനിമൽ എലിവേഷനുകൾ, വിശാലമായ ഗ്ലാസ് ഓപ്പണിങ്ങുകൾ, ഡബിൾ-ഹൈറ്റ് സ്പേസുകൾ, ഫ്ലോട്ടിങ് സ്റ്റെയർകേസുകൾ, ഓപ്പൺ-പ്ലാൻ ലിവിങ് ഏരിയകൾ എന്നിവ വീടുകളെ താമസസ്ഥലങ്ങൾ എന്നതിലുപരി വ്യക്തിത്വത്തിന്റെ പ്രതിഫലനങ്ങളാക്കി മാറ്റിയിരിക്കുന്നു. എന്നാൽ വീടിന്റെ ഗുണമേന്മ കാഴ്ചഭംഗിയിൽ മാത്രം ഒതുങ്ങുന്നില്ല. വർഷങ്ങൾ കഴിഞ്ഞിട്ടും സുരക്ഷിതമായും ശക്തമായും നിലനിൽക്കാനുള്ള കഴിവാണ് ഒരു വീടിന്റെ മൂല്യം നിർണയിക്കുന്നത്. ആ ഉറപ്പിന് പിന്നിൽ പ്രവർത്തിക്കുന്നത് പലപ്പോഴും കാണാനാകാത്ത ഒരു ശക്തിയാണ്- സ്ട്രക്ചറൽ എൻജിനീയറിങ്. കാഴ്ചയ്ക്ക് ലളിതവും ഭാരം കുറഞ്ഞതുമായ ഒരു വീട് പോലും അതിന്റെ ഘടനയിൽ കൃത്യമായ ബാലൻസ് നിലനിർത്തേണ്ടതുണ്ട്. ഇന്ന് ഏറെ പ്രചാരത്തിലുള്ള ഓപ്പൺ-പ്ലാൻ ഡിസൈനുകൾ, നീളമുള്ള സ്പാനുകൾ, കാന്റിലീവർ ബാല്കണികൾ, കുറവ് കോളങ്ങളുള്ള ഇന്റീരിയറുകൾ എന്നിവയെല്ലാം കൃത്യമായ എൻജിനീയറിങ് കണക്കുകൂട്ടലുകളുടെ ഫലമാണ്. രൂപകല്പനയിലോ നിർമാണത്തിലോ ചെറിയ പിഴവുകൾ സംഭവിച്ചാൽ കാലക്രമേണ മതിലുകളിൽ വിള്ളലുകൾ, സെറ്റിൽമെന്റ് പ്രശ്നങ്ങൾ, സ്ലാബ് താഴ്ന്നുപോകൽ, ഈർപ്പം മൂലമുള്ള ഘടനാപരമായ ദൗർബല്യങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾ പ്രത്യക്ഷപ്പെടാം. അതുകൊണ്ടുതന്നെ ഇന്ന് ഒരു വീട് നിർമിക്കുന്നത് വാസ്തുവിദ്യയുടെ മാത്രം വിഷയമല്ല; അതോടൊപ്പം കൃത്യതയാർന്ന എൻജിനീയറിങ് തീരുമാനങ്ങളുടെ ഫലവുമാണ്.ഒരു വീടിന്റെ ഉറപ്പ് ആരംഭിക്കുന്നത് അതിന്റെ ഫൗണ്ടേഷനിൽ നിന്നാണ്, എന്നാൽ ഫൗണ്ടേഷന്റെ ശക്തി ആശ്രയിക്കുന്നത് അതിന് കീഴിലുള്ള മണ്ണിന്റെ സ്വഭാവത്തിലും വഹിക്കൽ ശേഷിയിലുമാണ്. കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ മണ്ണിന്റെ ഘടന വ്യത്യസ്തമായതിനാൽ Soil പരിശോധന ഇല്ലാതെ ഫൗണ്ടേഷൻ തീരുമാനിക്കുന്നത് പലപ്പോഴും അനാവശ്യ അപകടസാധ്യതകൾക്ക് വഴിവയ്ക്കാം. ശരിയായ മണ്ണ് പരിശോധന ഫൗണ്ടേഷന്റെ തരം തിരഞ്ഞെടുക്കാനും ഭാവിയിലെ സെറ്റിൽമെന്റ് പ്രശ്നങ്ങൾ ഒഴിവാക്കാനും നിർമാണച്ചെലവ് കാര്യക്ഷമമായി നിയന്ത്രിക്കാനും സഹായിക്കുന്നു. അതുപോലെ തന്നെ, കോളങ്ങളുടെ സ്ഥാനം നിർണയിക്കുന്നത് വെറും ഡ്രോയിംഗിലെ ഒരു അടയാളപ്പെടുത്തൽ മാത്രമല്ല. ഓരോ കോളത്തിനും ഘടനയിൽ വ്യക്തമായ ഒരു ഉത്തരവാദിത്വമുണ്ട്. ശരിയായ കോളം പ്ലാനിങ് സ്പേസ് കൂടുതൽ കാര്യക്ഷമമായി ഉപയോഗിക്കാനും ഭാവിയിലെ മാറ്റങ്ങൾ എളുപ്പമാക്കാനും ഘടനയുടെ സ്ഥിരത വർധിപ്പിക്കാനും സഹായിക്കുന്നു.ഒരു വീടിന്റെ ദീർഘായുസ്സിൽ നിർണായക പങ്കുവഹിക്കുന്ന നിർമാണ വസ്തുവാണ് കോൺക്രീറ്റ്. ശരിയായ മിക്സിങ് അനുപാതം, കൃത്യമായ റീൻഫോഴ്സ്മെന്റ് ഡീറ്റെയിലിങ്, ഗുണമേന്മയുള്ള കോൺക്രീറ്റ് പ്ലേസ്മെന്റ്, ആവശ്യമായ ക്യൂറിങ് എന്നിവ പാലിക്കപ്പെടാത്ത പക്ഷം ഭാവിയിൽ വലിയ അറ്റകുറ്റപ്പണികൾ ആവശ്യമായി വരാം.
Source link
CINEMA
CINEMA
