Site icon onlinekeralanews.com

ഒരു സ്പൂൺ അരിപ്പൊടി മാത്രം മതി; ഇനി മിനിട്ടുകൾക്കുള്ളിൽ മീൻ വൃത്തിയാക്കാം, ദുർഗന്ധവും ഉണ്ടാകില്ല

പെട്ടെന്ന് അടുക്കള പണി തീർക്കാൻ ആഗ്രഹിക്കുന്നവർക്ക് എന്നും തലവേദനയാണ് മീൻ വൃത്തിയാക്കുന്നത്. മീൻ വാങ്ങിയാൽ അവ മുറിച്ച് കറിക്കായി തയ്യാറാക്കാൻ തന്നെ ഒത്തിരി സമയമെടുക്കുന്നു. എന്നാൽ മീൻ മുറിക്കുന്നത് എളുപ്പമാക്കാനും മീനിന്റെ നാറ്റം അകറ്റാനും ചില പൊടിക്കെെകൾ ഉണ്ട്. അവ ഒന്ന് നോക്കിയാലോ?​


വലിയ മീനുകൾ വൃത്തിയാക്കുമ്പോൾ മീൻ അല്പം തണുപ്പിക്കുന്നത് നല്ലതാണ്. ഫ്രിഡ്ജിൽ 15-20 മനിട്ട് വച്ചശേഷം മീൻ വെട്ടാൻ എടുത്താൽ പിടിക്കാനും അരിയാനും എളുപ്പമായിരിക്കും.
മീനിന്റെ സ്കെയിൽ അഥവാ ചെതുമ്പൽ കളയുമ്പോൾ വലിയ പാത്രത്തിനുള്ളിലോ സിങ്കിലോ വച്ച് കളയുക. അല്ലെങ്കിൽ മീനിന് മുകളിൽ അല്പം വെള്ളം ഒഴിച്ചശേഷം സ്കെയിൽ കളയാം. ഇത് സ്കെയിൽ തെറിക്കുന്നത് തടയുന്നു.
മീൻ വ്യത്തിയാക്കുമ്പോൾ കെെ വഴുക്കാതിരിക്കാൻ കെെയിൽ അൽപം ഉപ്പോ അരിപ്പൊടിയോ തേച്ചാൽ മതി.
മീൻ മുറിക്കാൻ കത്തിയ്ക്ക് പകരം കിച്ചൻ ഷിയൽ ഉപയോഗിക്കുക. ഇത് മീനുകളുടെ ചിറകും വാലും വളരെ എളുപ്പത്തിൽ മുറിക്കാൻ സഹായിക്കുന്നു.
മീനിലെ രക്തക്കറയും ദുർഗന്ധവും അകറ്റാൻ മീൻ വൃത്തിയാക്കിശേഷം കുറച്ച് നാരങ്ങനീർ,​ ഉപ്പ് എന്നിവ പുരട്ടി അൽപസമയം മാറ്റിവയ്ക്കുക. ശേഷം പച്ചവെള്ളത്തിൽ നന്നായി കഴുകിയെടുക്കാം. ഇത് മീനിന്റെ അഴുക്കും ദുർഗന്ധവും അകറ്റുന്നു.
കെെയിൽ മീനിന്റെ ദുർഗന്ധം വരാതിരിക്കാൻ മുറിക്കുന്നതിന് മുൻപ് അൽപം വെളിച്ചെണ്ണ കെെയിൽ പുരട്ടുക. ശേഷം നാരങ്ങ തേച്ച് കെെ കഴുകിയാൽ ദുർഗന്ധം മാറും.


Source link
Exit mobile version