Site icon onlinekeralanews.com

കുഞ്ഞൻ ലീപ് ടി 03 ഇലക്ട്രിക് മുതൽ പുതിയ ജീപ്പ് വരെ; സ്റ്റെല്ലാന്റിസ് എത്തുന്നത് 6 പുത്തൻ മോഡലുകളുമായി


കൂടുതല്‍ മോഡലുകളുമായി ഇന്ത്യന്‍ വിപണി പിടിക്കാന്‍ സ്റ്റെല്ലാന്റിസ്. ജീപ്പ്, ഡോഡ്ജ്, ക്രൈസ്‌ലര്‍, ഫിയറ്റ്, ആല്‍ഫാ റോമിയോ, മസെരാറ്റി തുടങ്ങിയ പ്രമുഖ വാഹന ബ്രാന്‍ഡുകളുടെ മാതൃകമ്പനിയായ സ്റ്റെല്ലാന്റിസ് ഗ്രൂപ്പ് ആറ് പുതിയ മോഡലുകളെയാണ് ഉടന്‍ ഇന്ത്യയില്‍ എത്തിക്കുന്നത്. സ്‌റ്റെല്ലാന്റിസുമായി രാജ്യാന്തര തലത്തില്‍ സഖ്യമുള്ള ചൈനീസ് വൈദ്യുത കാര്‍ നിര്‍മാതാക്കളായ ലീപ്‌മോട്ടറില്‍ നിന്നുള്ള മൂന്ന് ഇവികളും ജീപ്പിന്റെ മൂന്ന് എസ്‌യുവികളുമാണ് വൈകാതെ ഇന്ത്യന്‍ വിപണിയിലേക്കെത്തുന്നത്. ലീപ്‌മോട്ടോര്‍ ടി 03ടാറ്റ പഞ്ച് ഇവി, സിട്രോണ്‍ ഇസി3 എന്നിവയോട് നേരിട്ട് മത്സരിക്കാനായാണ് ലീപ് മോട്ടറിന്റെ ടി03 എത്തുന്നത്. കോംപാക്ട് ഇലക്ട്രിക്ക് ഹാച്ച്ബാക്ക്-ക്രോസ്ഓവര്‍ മോഡലാണിത്. 31.9 കിലോവാട്ട്, 41.3 കിലോവാട്ട് എന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്ഷനുകളില്‍ ടി03 ലഭ്യമാവും. ആദ്യത്തേതില്‍ 310 കിലോമീറ്ററും രണ്ടാമത്തേതില്‍ 403 കിലോമീറ്ററുമാണ് റേഞ്ച്. ലെവല്‍ 2 അഡാസ് സുരക്ഷാ ഫീച്ചറുകള്‍ ആദ്യമായി സെഗ്മെന്റില്‍ അവതരിപ്പിക്കുമെന്നതാണ് ഒരു സവിശേഷത. വലിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, കണക്റ്റഡ് കാര്‍ ടെക്‌നോളജി, സണ്‍റൂഫ്, ഓട്ടമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിങ്ങനെയുള്ള ആധുനിക സൗകര്യങ്ങളും വണ്ടിയിലുണ്ടാവും. ചൈനീസ് വിപണിയില്‍ ഏകദേശം 7.8 ലക്ഷം രൂപ മുതലാണ് ഈ മോഡലിന്റെ വില. ഇന്ത്യയില്‍ 9 ലക്ഷം രൂപ മുതല്‍ 13 ലക്ഷം രൂപ വരെയാണ് പ്രതീക്ഷിക്കുന്ന എക്‌സ് ഷോറൂം വില. ഈ വര്‍ഷം അവസാനത്തിലോ അടുത്തവര്‍ഷം ആദ്യത്തിലോ നിരത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ലീപ്‌മോട്ടര്‍ സി 10കമ്പനിയുടെ ഇന്ത്യയിലെ ഫ്‌ളാഗ്ഷിപ്പ് മോഡലായിരിക്കും സി10 ഇലക്ട്രിക്ക് എസ്‌യുവി.ഹ്യുണ്ടേയ് ക്രേറ്റ, മഹീന്ദ്ര ബിഇ 6, മാരുതി ഇ വിറ്റാര, ടാറ്റ സിയേറ ഇവി, എംജി വിന്‍ഡ്‌സര്‍ ഇവി എന്നിവയുമായിട്ടാവും ഈ മോഡലിന്റെ മത്സരം. 74.9കിലോവാട്ടിന്റെ ബാറ്ററി 605 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കുമെന്നാണ് കമ്പനി അറിയിക്കുന്നത്. വെറും 16 മിനുറ്റില്‍ 30-80 ശതമാനത്തിന്റെ അള്‍ട്രാ ഫാസ്റ്റ് ചാര്‍ജിങിനും സൗകര്യമുണ്ട്. 295 ബിഎച്ച്പി കരുത്തുള്ള ഈ വാഹനം 5.9 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലേക്ക് കുതിക്കും. ഡാഷ്‌ബോര്‍ഡില്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുക 14.6 ഇഞ്ചിന്റെ വലിയ ടച്ച്‌സ്‌ക്രീനുകളായിരിക്കും. 12 സ്പീക്കറുകളുള്ള പ്രീമിയം ഓഡിയോ സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പനോരമിക് ഗ്ലാസ് റൂഫ്, പവേഡ് സീറ്റുകള്‍, ലെവല്‍ 2 അഡാസ് സുരക്ഷാ ഫീച്ചറുകള്‍ എന്നിവയും സി10ലുണ്ടാവും. 25 ലക്ഷം മുതല്‍ 35 ലക്ഷം രൂപ വരെയാണ് പ്രതീക്ഷിക്കുന്ന വില. 2027ഓടെ ലീപ്‌മോട്ടര്‍ സി10 ഇന്ത്യന്‍ നിരത്തുകളിലേക്കെത്തും. 


Source link
Exit mobile version