സ്ക്രീൻ ഓഫ്, ലൈഫ് ഓൺ! വീടുകളിൽ ഫോണിനും സോഷ്യൽ മീഡിയയ്ക്കും ടൈംടേബിളുമായി പൊലീസ്

പാലക്കാട് ∙ ഹലോ, ആ ഫോൺ ഒന്നു മാറ്റിവയ്ക്കൂ, സോഷ്യൽ മീഡിയ അടച്ചുവയ്ക്കൂ. എന്നിട്ട് എല്ലാവരും ഒരുമിച്ച് സൊറപറയൂ. ഓരോ കുടുംബത്തോടും സൈബർ പൊലീസിന്റെ നിർദേശമാണിത്. സൈബർ സുരക്ഷ മാത്രമല്ല, കുട്ടികളുടെ മാനസികാരോഗ്യവും കൂടി ഉറപ്പാക്കാൻ ഇതാ വരുന്നു പൊലീസിന്റെ ‘ഫാമിലി ടെക് റൂൾ.’ ഇതു നടപ്പാക്കാൻ കുട്ടികൾക്കും രക്ഷിതാക്കൾക്കും ക്ലാസും നൽകും. പൊലീസ് സൈബർ ഡോമിന്റെ ‘കിഡ് ഗ്ലൗ’ പദ്ധതിയുടെ ഭാഗമാണു പുതിയ നീക്കം.1. ടെക് കർഫ്യൂവീട്ടിൽ എല്ലായിടത്തും മൊബൈൽ, ലാപ്ടോപ്, ടാബ് എന്നിവ കൊണ്ടുനടക്കേണ്ട. ഇവിടെ ടിവിയും വേണ്ട. ഒറ്റ ഡിജിറ്റൽ ഉപകരണംപോലും ഇല്ലാത്ത ഇടങ്ങൾ വീട്ടിലുണ്ടാകട്ടെ. അത് എവിടെയെല്ലാം വേണമെന്നു കുടുംബം കൂട്ടായി കണ്ടെത്തട്ടെ.
Source link
