കെ.ടി.ജലീൽ ഇനി സിപിഎം അംഗം; ജില്ലാ കമ്മിറ്റിയിൽ ക്ഷണിതാവായി ഉൾപ്പെടുത്തിയേക്കും

കുറ്റിപ്പുറം ∙ 21 വർഷം നീണ്ട സഹയാത്രിക വേഷം അഴിച്ച് സിപിഎം അംഗമാകാൻ ഒരുങ്ങി മുൻമന്ത്രി കെ.ടി.ജലീൽ. പാർട്ടി അംഗമാക്കുന്നതിനുള്ള നടപടികൾ തുടങ്ങി. അംഗത്വം ലഭിക്കുന്നതിനു പിന്നാലെ ജില്ലാ കമ്മിറ്റിയിൽ ക്ഷണിതാവായി ഉൾപ്പെടുത്തുമെന്നാണു സൂചന. അടുത്ത വർഷം സെപ്റ്റംബറിൽ പാർട്ടി സമ്മേളനങ്ങൾ തുടങ്ങും. ആ ഘട്ടത്തിൽ സീനിയോറിറ്റിയും പാർട്ടിയുമായുള്ള ദീർഘകാല ബന്ധവും അനുസരിച്ചുള്ള പരിഗണന ജലീലിനു ലഭിക്കും.മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന കെ.ടി.ജലീൽ ലീഗ് നേതൃത്വവുമായുള്ള അഭിപ്രായഭിന്നതയെത്തുടർന്നാണു പാർട്ടി വിട്ടത്. 2006 മുതൽ സിപിഎം സഹയാത്രികനാണ്. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കുറ്റിപ്പുറത്ത് പി.കെ.കുഞ്ഞാലിക്കുട്ടിയെ തോൽപിച്ചു. 2011 മുതൽ 21വരെ തവനൂർ മണ്ഡലത്തിൽ വിജയം ആവർത്തിച്ചു. ഒന്നാം പിണറായി സർക്കാരിൽ മന്ത്രിയുമായി.
Source link
