Site icon onlinekeralanews.com

കാലിക്കടത്തിന്റെ മറവിൽ ലഹരികടത്ത്; ട്രയിനിൽനിന്ന് ചാടി രക്ഷപ്പെട്ടു, പ്രതിയെ സാഹസികമായി പിടികൂടി പൊലീസ്


കോഴിക്കോട് ∙ ലഹരിമരുന്നു കേസിൽ ഡൽഹിയിലേക്കു തെളിവെടുപ്പിനായി കൊണ്ടുപോകുന്നതിനിടെ മേയ് 22 ന് അർധരാത്രി ഗുജറാത്തിലെ വഡോദരയ്ക്കും സൂറത്തിനും ഇടയിൽ ട്രെയിനിൽ നിന്നും രക്ഷപ്പെട്ട പ്രതി മുക്കം സ്വദേശി പി.മുഹമ്മദ് ഹനീഫയെ (38) പത്തു ദിവസം നീണ്ട തിരച്ചിലിനൊടുവിൽ പൊലീസ് പിടികൂടി. കർണാടകയിലെ കലബുറഗിക്കു സമീപം ചൊവ്വാഴ്ച പുലർച്ചെ ഒരു ട്രെയിനിൽ നിന്നാണ് ഇയാളെ പിടികൂടിയതെന്ന് കോഴിക്കോട് റൂറൽ എസ്പി ടി.ഫറാഷ് മനോരമ ഓൺലൈനോട് പറഞ്ഞു. പ്രതിയെ കോഴിക്കോട്ടേക്ക് ഉടൻ എത്തിക്കും.∙ പ്രതിയെ തിരഞ്ഞത് 3 സംസ്ഥാനങ്ങളിൽപ്രതിക്കൊപ്പം ഡൽഹിയിലേക്ക് പോയ ആറംഗ പൊലീസ് സംഘവും തിരുവമ്പാടി എസ്ഐ ജിതേഷിന്റെ നേതൃത്വത്തിൽ മൂന്നംഗ സംഘവും തിരച്ചിലിൽ സജീവമായി പങ്കെടുത്തു. വിവിധ സംസ്ഥാനങ്ങളിലെ ലോക്കൽ പൊലീസിന്റെയും റെയിൽവേ സംരക്ഷണ സേനയുടെയും സഹായം കൂടി ഉറപ്പിച്ചാണ് മുഹമ്മദ് ഹനീഫയ്ക്കായി കേരള പൊലീസ് സൈബർ വിഭാഗത്തിന്റെ കൂടി പിന്തുണയോടെ വലവിരിച്ചത്. 


Source link
Exit mobile version