മാറ്റമില്ലാതെ സ്വർണവില, ‘നിർണായക തീരുമാനത്തിന്’ കാത്തു നിക്ഷേപകർ, രാജ്യാന്തര വില കയറുന്നു

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. ഇന്നലെ രേഖപ്പെടുത്തിയ ഗ്രാമിന് 14,320 രൂപയിലാണ് ഇന്നും വിൽപന. 1,14,560 രൂപയാണ് ഒരു പവൻ സ്വർണത്തിനു നൽകേണ്ടത്. ഇന്ന് രാജ്യാന്തര വിപണിയിൽ സ്വർണവില കയറിയിറങ്ങിയതോടെയാണ് കേരളത്തിലെ വില മാറ്റാത്തത്. യുഎസ് – ഇറാൻ സമാധാന കരാറിലെ തുടർ നടപടികൾ എന്താകുമെന്നാണ് നിലവിൽ നിക്ഷേപകർ ഉറ്റനോക്കുന്നത്. ചർച്ചകളിൽ നിന്ന് ഇറാൻ പിന്മാറുകയും യുഎസ് കേന്ദ്രങ്ങളിലേക്ക് ആക്രമണം നടത്തുകയും ചെയ്തതോടെ പശ്ചിമേഷ്യയിൽ സമാധാനശ്രമങ്ങൾ തുലാസിലായി. പിന്നീട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇടപെട്ട് ചർച്ചകൾ പുനരാരംഭിക്കുകയും ലെബനനിലെ ഇസ്രയേൽ സൈനിക നീക്കം അവസാനിപ്പിക്കുകയും ചെയ്തു. എന്നാലും നിക്ഷേപകരുടെ ആശങ്ക മാറിയിട്ടില്ല. ഇതോടെ രാജ്യാന്തര വിപണിയിൽ സ്വർണം താഴ്ന്നു. ഔൺസിന് 4446.90 ഡോളറിലേക്ക് ഇടിഞ്ഞ സ്വർണം 54.20 ഡോളർ നഷ്ടത്തിൽ 4486.10 ഡോളറിലാണ് ക്ലോസ് ചെയ്തത്. ഇന്നു ഔൺസിന് 4465 ഡോളർ വരെ താഴ്ന്നെങ്കിലും നിലവിൽ 0.7 ശതമാനത്തോളം നേട്ടത്തിൽ 4500 ഡോളറിന് മുകളിലാണ് വ്യാപാരം. (Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി/ഐപിഒ/സ്വർണം മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)
Source link
