Site icon onlinekeralanews.com

ബോധം വന്നത് 2 മണിക്കൂറിന് ശേഷം: ഹെലികോപ്റ്റർ ദുരന്തം വിളിച്ചറിയിച്ചത് വധു, മനസ്സ് തളർത്തിയ ശരീരമാകെ രക്തം പടർന്ന ആ കാഴ്ച


കൊച്ചി/ജോർജിയ ∙ യുഎസിൽ ഹെലികോപ്റ്റർ തകർന്നുവീണ് മലയാളിയായ നവവരൻ മരിച്ച സംഭവത്തിൽ, അപകട വിവരം ആദ്യം പൊലീസിൽ അറിയച്ചത് നവവധു. അമേരിക്കയിലെ ജോർജിയയിലുണ്ടായ ദാരുണമായ ഹെലികോപ്റ്റർ അപകടത്തിൽ അറ്റ്ലാന്റാ സ്വദേശിയായ ഡേവ് ഫിജിക്കാണ് (26) ജീവൻ നഷ്ടമായത്. വധുവായ ജെസ്നിക്ക് പരുക്കേറ്റു.ഡെൽറ്റ എയർലൈൻസിലെ ഫസ്റ്റ് ഓഫിസറായ ഡേവ് ഫിജിയും നഴ്‌സായ ജെസ്നിയും തമ്മിലുള്ള വിവാഹം മേയ് 29ന് വൈകിട്ട് 4.30നാണു നടന്നത്. ഒരു പതിറ്റാണ്ട് മുൻപ് ന്യൂ ടെസ്റ്റമെന്റ് ചർച്ചിൽ വച്ചുണ്ടായ പരിചയമാണ് ഇരുവരുടെയും പ്രണയത്തിലേക്കും ഒടുവിൽ വിവാഹത്തിലേക്കും നയിച്ചത്. ജോർജിയ ഡോസൺവില്ലെയിലെ ‘ദി റെവറി’യിൽ വച്ചായിരുന്നു വിവാഹം. ബന്ധുക്കളും സുഹൃത്തുക്കളുമടങ്ങുന്ന നാനൂറോളം അതിഥികളാണ് വിവാഹത്തിൽ പങ്കെടുത്തത്.∙ ആശങ്കകൾ ശരിവച്ച് ദുരന്തം  പ്രഫഷനൽ പൈലറ്റായ ഡേവിന് ഹെലികോപ്റ്റർ പറന്നുയരുന്നതിന് മുൻപ് തന്നെ കാലാവസ്ഥയെക്കുറിച്ച് കടുത്ത ആശങ്കയുണ്ടായിരുന്നു. ‘എന്റെ മകൻ ഒരു പൈലറ്റായിരുന്നതിനാൽ കാലാവസ്ഥയെക്കുറിച്ച് അവന് കൃത്യമായ ധാരണയുണ്ടായിരുന്നു. ദൃശ്യപരത തീരെ കുറവായതിനാൽ ഈ സാഹചര്യത്തിൽ വിമാനം പറത്താൻ പാടില്ലെന്ന് മകൻ പൈലറ്റിനോട് പറഞ്ഞിരുന്നു. എന്നാൽ, കൂടുതൽ ഉയരത്തിൽ പറക്കാമെന്ന് പറഞ്ഞ് പൈലറ്റ് അതിന് തയാറാവുകയായിരുന്നു ’– പ്രാദേശിക മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ഡേവിന്റെ പിതാവ് ഫിജി ജോർജ് പറഞ്ഞു. 


Source link
Exit mobile version