Site icon onlinekeralanews.com

ഡപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പ് ഇന്ന്; വിജയം ഉറപ്പിച്ച് ഷാനിമോൾ


തിരുവനന്തപുരം ∙ ഡപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പ് നിയമസഭയിൽ ആരംഭിച്ചു. കോൺഗ്രസിലെ ഷാനിമോൾ ഉസ്മാനും സിപിഐയിലെ മുഹമ്മദ് മൊഹ്സിനും തമ്മിലാണു മത്സരം. സ്പീക്കറെ ഒഴിച്ചു നിർത്തിയാൽ സ്വതന്ത്രർ അടക്കം യുഡിഎഫിന് 101 സീറ്റുകളുള്ളതിനാൽ ഷാനിമോൾ ഉസ്മാന്റെ വിജയം ഉറപ്പാണ്.അന്തരിച്ച മുൻ കേന്ദ്രമന്ത്രി കെ.പി.ഉണ്ണിക്കൃഷ്ണൻ, മുൻ എംപി കെ.പി.ധനപാലൻ, മുൻ മന്ത്രി ടി.യു.കുരുവിള എന്നിവർക്ക് സ്പീക്കർ തിരഞ്ഞെടുപ്പ് കഴിഞ്ഞ് നിയമസഭ ചരമോപചാരം അർപ്പിക്കും. പ്രതിപക്ഷത്തിന്റെ ആദ്യ അടിയന്തരപ്രമേയവും ഇന്നു സഭയിൽ എത്തും.


Source link
Exit mobile version