തൃശൂർ: ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. ചാലക്കുടി പോട്ട വാഴക്കുന്നിലാണ് സംഭവം. ബംഗാൾ സ്വദേശികളായ ഉമിത്ത് (34), ഭാര്യ രാധ (30) എന്നിവരാണ് മരിച്ചത്. ഭാര്യയെ കൊന്ന് ഭർത്താവ് ജീവനൊടുക്കിയതെന്നാണ് സംശയം.
നാലുമാസം മുൻപാണ് ഇവർ പോട്ടയിലെത്തിയത്. ഐടി ഉദ്യോഗസ്ഥന്റെ വീടിന്റെ ഔട്ട് ഹൗസിലാണ് ഇവർ താമസിച്ചിരുന്നത്. മൂന്നുദിവസമായി ഇവരെ വീടിന്റെ പുറത്തേയ്ക്ക് കണ്ടിരുന്നില്ല. തുടർന്ന് വീട്ടുടമയും പൊലീസും ചേർന്ന് ബലമായി വാതിൽ തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്.
Source link
NEWS

