Site icon onlinekeralanews.com

യുവ മോഡലിന്റെ മുങ്ങിമരണം: നിരോധിത മേഖലയിൽ ഷൂട്ടിങ് സംഘം എത്തിയതിൽ ദുരൂഹത


കൊച്ചി ∙ രാജ്യാന്തര ഫാഷൻ ബ്രാൻഡിന്റെ പരസ്യ ചിത്രീകരണത്തിനായി കേരളത്തിലെത്തിയ യുവ മോഡൽ ക്വാറിയിൽ മുങ്ങിമരിച്ച സംഭവത്തിൽ ദുരൂഹത. സംഭവത്തെക്കുറിച്ചു പൊലീസ് നൽകുന്ന വിശദീകരണവും കഴിഞ്ഞദിവസം ബ്രാൻഡ് ഡൽഹിയിൽ പുറത്തിറക്കിയ വാർത്താക്കുറിപ്പും തമ്മിൽ പൊരുത്തക്കേടുണ്ട്.നിരോധിത മേഖലയിൽ അതിക്രമിച്ചു കയറിയതിനെ തുടർന്നാണ് അപകടമുണ്ടായതെങ്കിലും ഡൽഹിയിൽ നിന്നുള്ള സംഘത്തെ അവിടെ എത്തിച്ചവർക്കെതിരെ പൊലീസ് കേസെടുത്തിട്ടില്ല. സ്ഥിരം അപകട മേഖലയാണെന്ന മുന്നറിയിപ്പ് അവഗണിച്ചും സുരക്ഷാ സംവിധാനം ഏർപ്പെടുത്താതെയും പരസ്യ ചിത്രീകരണം നടത്താൻ ശ്രമിച്ചതിനെതിരെ ഫാഷൻ രംഗത്തും മോഡലുകൾക്കിടയിലും പ്രതിഷേധം ശക്തമാണ്.അതേസമയം അപകട സമയത്ത് ഡിസൈനറും ഡയറക്ടറും ഫൊട്ടോഗ്രഫറും ഉൾപ്പെടെയുള്ള സംഘം സമീപം ഉണ്ടായിരുന്നതായി ബ്രാൻഡ് പുറത്തിറക്കിയ വാർത്താക്കുറിപ്പിലുണ്ട്. ദിവ്യാൻഷു മുങ്ങുന്നതു കണ്ടെങ്കിലും തൊട്ടടുത്തുനിന്ന ആൾക്കു നീന്തൽ വശമില്ലാതിരുന്നതിനാൽ മറ്റുള്ളവരെ സഹായത്തിനു വിളിച്ചെന്നും ഡിസൈനർ കാർത്തിക് ഓടിയെത്തി വെള്ളത്തിലിറങ്ങിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ലെന്നുമാണ് വിശദീകരണം. അപകട സാഹചര്യത്തിൽ എത്രപേർ അവിടെ ഉണ്ടായിരുന്നുവെന്നത് വ്യക്തമല്ല.


Source link
Exit mobile version