Site icon onlinekeralanews.com

ഇന്ത്യൻ എഡിസനായി മാധവൻ ജി.ഡി.എൻ ജൂലായ് 17ന്

ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക്ക് മോട്ടറിന്റെ സൃഷ്ടാവ് എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് ജി.ഡി.എൻ ജൂലായ് 17ന് തിയേറ്ററിൽ. മാധവനെ നായകനാക്കി നവാഗതനും പരസ്യചിത്ര സംവിധായകനുമായ കൃഷ്ണകുമാർ രാമകുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. പോസ്റ്ററിൽ ജി.ഡി നായിഡുവിന്റെ വേഷത്തിൽ മാധവനെയും സത്യരാജ്, ദുഷാര വിജയൻ എന്നിവരെ കാണാം.

മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് ലഭിച്ച “റോക്കട്രി: ദി നമ്പി ഇഫക്ടിനുശേഷം വർഗീസ് മൂലൻ പിക്‌ചേഴ്‌സും, ട്രൈകളർ ഫിലിംസും, മീഡിയ മാക്സ് എന്റർടെയ്ൻമെന്റസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം കൂടിയാണ്. പ്രിയ മണി, ജയറാം, വിനയ് റായ്, കനിഹ,ഷീല ,കരുണാകരൻ, ടിജെ അരുണാചലം, തമ്പി രാമയ്യ, വിജയ് യേശുദാസ്, ആടുകളം നരേൻ, ജോണി വിജയ്, ജൻസൺ ദിവാകർ, ബ്രിജിഡ സാഗ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ . തമിഴിൽ ചിത്രീകരിച്ച ചിത്രം ഹിന്ദി, മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായി എത്തും. ഛായാഗ്രാഹകനും ക്രിയേറ്റീവ് പ്രൊഡ്യൂസറുമായി അരവിന്ദ് കമലനാഥനും മുരളീധരൻ സുബ്രഹ്മണ്യം എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും ആണ് . വാർത്ത പ്രചരണം: പി.ശിവപ്രസാദ്.


Source link
Exit mobile version