Site icon onlinekeralanews.com

‘രക്ഷാപ്രവർത്തനം’: പിണറായിയുടെ ഗൺമാനടക്കം ഒളിവിൽ; അറസ്റ്റിന് പൊലീസ്


തിരുവനന്തപുരം ∙ മുഖ്യമന്ത്രിയായിരിക്കെ 2023ൽ പിണറായി വിജയൻ നടത്തിയ നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച കെഎസ്‌യു, യൂത്ത് കോൺഗ്രസ് നേതാക്കളെ തല്ലിച്ചതച്ച ഗൺമാനടക്കം 5 പേരെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പൊലീസ് ഊർജിതമാക്കി.പ്രതികൾ മുൻകൂർ ജാമ്യാപേക്ഷ നൽകിയ സാഹചര്യത്തിലാണിത്. ജാമ്യാപേക്ഷ ഇന്നു പരിഗണിക്കാനിരിക്കെ, പ്രതികൾ ഒളിവിൽ പോയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) വിലയിരുത്തൽ. ഇവരുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണെന്നു പൊലീസ് വൃത്തങ്ങൾ പറഞ്ഞു.മുൻപ് കേസ് അന്വേഷിച്ച ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയാണ് ഇതുസംബന്ധിച്ച മൊഴി നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട വിശദ റിപ്പോർട്ട് വൈകാതെ ഡിജിപിക്ക് എസ്ഐടി കൈമാറും. അതിൽ അജിത്കുമാറിനെതിരെ പരാമർശമുണ്ടായാൽ വകുപ്പുതല നടപടി വന്നേക്കും. ആഭ്യന്തര വകുപ്പാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.


Source link
Exit mobile version