Site icon onlinekeralanews.com

19 വർഷത്തിനുശേഷം ജീവയും അ‌ഞ്ജലിയും

നീണ്ട 19 വർഷങ്ങൾക്കുശേഷം ജീവയും അഞ്ജലിയും ഒന്നിക്കുന്ന ചിത്രം പ്രശസ്ത സംവിധായകൻ വസന്ത ബാല ഒരുക്കുന്നു. കണ്ണൻ രവി ഗ്രൂപ്പ് ആണ് നിർമ്മാണം. തലൈവർ തമ്പി തലൈമയിൽ എന്ന ബ്ളോക് ബസ്റ്ററിനുശേഷം കണ്ണൻ രവി ഗ്രൂപ്പും ജീവയും ഒരുമിക്കുന്നു എന്ന പ്രത്യേകതകൂടിയുണ്ട്. കത്രാദു തമിഴ എന്ന ചിത്രത്തിലൂടെ 2007 ൽ ആണ് സൂപ്പർ താര ജോഡികളായി ജീവയും അഞ്ജലിയും ഒരുമിക്കുന്നത്.

സംവിധായകൻ റാമിന്റെ സംവിധാന അരങ്ങേറ്റ ചിത്രമായ കത്രാദു തമിഴ ഏറെ പ്രേക്ഷക- നിരൂപക പ്രശംസ നേടി. കരുണാസ്, അഴകൻ പെരുമാൾ, ഉമാപതി തുടങ്ങി നീണ്ട താരനിരയുണ്ടായിരുന്നു.അതേസമയം വെയിൽ എന്ന ചിത്രത്തിലൂടെ ദേശീയ അവാർഡ് സ്വന്തമാക്കിയ വസന്ത ബാല , ജീവയുമായി കെെകോർക്കുന്നതിനാൽ പ്രതീക്ഷകൾ ഏറെയാണ്.അങ്ങാടിത്തെരു, അർവാൻ, കാവ്യ തലൈവൻ തുടങ്ങിയവയാണ് മറ്റ് ചിത്രങ്ങൾ. രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം ആണ് വസന്തബാല ഫീച്ചർ ഫിലിം ഒരുക്കുന്നത്.


Source link
Exit mobile version