Site icon onlinekeralanews.com

വിമാന ഇന്ധനത്തിന്റെ കയറ്റുമതി നിരോധിച്ച് റഷ്യ; നടപടി യുക്രെയ്ൻ ആക്രമണങ്ങൾക്ക് പിന്നാലെ


മോസ്കോ ∙ റഷ്യയിലെ എണ്ണശുദ്ധീകരണ ശാലകൾ, സംഭരണശാലകൾ, പൈപ്പ്‌ലൈനുകൾ എന്നിവ ലക്ഷ്യമിട്ട് യുക്രെയ്ൻ ആക്രമണം ശക്തമാക്കിയതോടെ വിമാന ഇന്ധനത്തിന്റെ കയറ്റുമതി താൽക്കാലികമായി നിരോധിച്ച് റഷ്യ. നവംബർ അവസാനം വരെയാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. സമീപ ആഴ്ചകളിൽ റഷ്യൻ ഊർജ നിലയങ്ങൾക്ക് നേരെ യുക്രെയ്ൻ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ ഗണ്യമായി വർധിപ്പിച്ചിട്ടുണ്ട്. റഷ്യയിലെ യുറൽസ് വരെയുള്ള വിദൂര പ്രദേശങ്ങളിലെ ലക്ഷ്യസ്ഥാനങ്ങളിൽ പോലും യുക്രെയ്ൻ വിജയകരമായി ആക്രമണം നടത്തിയിരുന്നു.ആഭ്യന്തര ഇന്ധന വിപണിയിലെ സ്ഥിരത ഉറപ്പാക്കാനാണ് വിമാന ഇന്ധന കയറ്റുമതിക്ക് താൽക്കാലിക നിരോധനം ഏർപ്പെടുത്തിയതെന്ന് റഷ്യൻ സർക്കാർ അറിയിച്ചു. അന്തർ സർക്കാർ കരാറുകളുടെ ഭാഗമായുള്ള ഇന്ധന കയറ്റുമതിയെ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ-വാതക ഉൽപാദക രാജ്യങ്ങളിലൊന്നായ റഷ്യ, യുദ്ധസമ്മർദ്ദത്തെ തുടർന്ന് നേരത്തെ വാഹന ഇന്ധനങ്ങളുടെ കയറ്റുമതിക്കും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.


Source link
Exit mobile version