Site icon onlinekeralanews.com

മൂന്ന് ലക്ഷം ഡ്രോണുകൾ നിർമിക്കാൻ കരാർ; സ്റ്റാർട്ടപ്പുകൾ വഴി വൻ ശേഖരത്തിന് യുഎസ്


വാഷിങ്ടൻ ∙ പരമ്പരാഗത വൻകിട പ്രതിരോധ കമ്പനികളെ ഒഴിവാക്കി, ചെലവ് കുറഞ്ഞ യുദ്ധഡ്രോണുകളുടെ വൻ ശേഖരം നിർമിക്കാൻ ഒരുങ്ങി യുഎസ് സൈന്യം. ഏരിയൽ ലൈറ്റ് ഷോകളിൽ അടക്കം പാരമ്പര്യമുള്ള ചെറുകിട കമ്പനികളെ ഇതിനായി ആശ്രയിക്കാനാണ് യുഎസ് നീക്കമെന്ന് വാഷിങ്ടൻ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. യുക്രെയ്ൻ, പശ്ചിമേഷ്യൻ യുദ്ധങ്ങളിൽ ചെറിയ ഡ്രോണുകൾ വലിയ സ്വാധീനം ചെലുത്തിയത് കണക്കിലെടുത്താണ് നീക്കം. ഡ്രോൺ ശേഷി അതിവേഗം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ‘ഡ്രോൺ ഡോമിനൻസ്’ എന്ന പേരിൽ 18 മാസം നീളുന്ന ഒരു മത്സരം പെന്റഗൺ ആരംഭിച്ചിട്ടുണ്ട്. 3,00,000 ഡ്രോണുകൾ നിർമിക്കാൻ 1.1 ബില്യൺ ഡോളറിന്റെ (ഏകദേശം 9,100 കോടി രൂപ) കരാറാണിത്. അടുത്ത വർഷത്തെ പ്രതിരോധ ബജറ്റിൽ 54.6 ബില്യൺ ഡോളർ ട്രംപ് ഭരണകൂടം നിർദേശിച്ചിട്ടുണ്ട്. ഓരോ ഡ്രോണിനും ഏകദേശം 5,000 ഡോളർ (ഏകദേശം 4 ലക്ഷം രൂപ) മാത്രമാണ് ചെലവ്. ഇവ യുദ്ധത്തിൽ നശിച്ചുപോയാലും വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കില്ല. 


Source link
Exit mobile version