2 എംഎൽഎമാരെ പുറത്താക്കി തൃണമൂൽ; ജന്തർമന്ദറിൽ പ്രതിഷേധത്തിന് കോക്രോച്ച് ജനത പാർട്ടി – പ്രധാന വാർത്തകൾ

സംഘടന വിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് രണ്ട് എംഎൽഎമാരെ തൃണമൂൽ കോൺഗ്രസ് പുറത്താക്കിയത് വാർത്താ തലക്കെട്ടുകളിൽ ഇടംപിടിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട തൃണമൂൽ നിയമസഭാംഗങ്ങളിൽ ഭൂരിപക്ഷം പേരും എത്താതെ വന്നതോടെ കഴിഞ്ഞ ദിവസം മമത ബാനർജിയുടെ നേതൃത്വത്തിൽ നടത്താനിരുന്ന യോഗം റദ്ദാക്കിയതിനു പിന്നാലെയാണ് രണ്ട് എംഎൽഎമാരെ പുറത്താക്കിയത്. നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കേക്രോച്ച് ജനത പാർട്ടി പ്രതിഷേധത്തിലേക്കെന്ന വാർത്തയും ശ്രദ്ധിക്കപ്പെട്ടു. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ.സംഘടന വിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് രണ്ട് എംഎൽഎമാരെ പുറത്താക്കി തൃണമൂൽ കോൺഗ്രസ്. സന്ദീപൻ സാഹയെയും ഋത്പ്രത ബാനർജിയെയുമാണ് പുറത്താക്കിയത്. പാർട്ടി വൈസ് പ്രസിഡന്റ് ചന്ദ്രിമ ഭട്ടാചാര്യ ഒപ്പിട്ട നോട്ടിസിലാണ് ഇരുവരെയും പുറത്താക്കിയ വിവരം അറിയിച്ചത്. സംഘടന വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു, പാർട്ടി നേതൃത്വം വിളിച്ച യോഗങ്ങളിൽ പങ്കെടുക്കുന്നതിൽ വീഴ്ച സംഭവിച്ചു. കൂടാതെ പാർട്ടിയുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചു. ഇക്കാര്യങ്ങൾ ശ്രദ്ധയിൽപെട്ടതുകൊണ്ട് ഇരുവരെയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുന്നു എന്നാണ് നോട്ടിസിൽ അറിയിച്ചിരിക്കുന്നത്.ഷുഹൈബ് വധക്കേസിന്റെ വിചാരണക്കോടതി മാറ്റണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി തള്ളി. പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ചുമതലയുള്ള ഒന്നാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി സി.ജെ. ബെന്നിയാണ് ഹർജി തള്ളിയത്. തലശ്ശേരി മൂന്നാം അഡീഷനൽ ജില്ലാ സെഷൻസ് കോടതിയിലാണ് വിചാരണ നടക്കുന്നത്.
Source link
