Site icon onlinekeralanews.com

അണ്ണാമലൈ ബിജെപി വിടുന്നു? പുതിയ പാർട്ടി രൂപീകരിച്ചേക്കും; ‘ദയവായി കാത്തിരിക്കൂ’


കോയമ്പത്തൂർ∙ തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ.അണ്ണാമലൈ ബിജെപി വിടുന്നെന്ന് സൂചന. അദ്ദേഹം പുതിയ പാർട്ടി തുടങ്ങുമെന്നാണ് സൂചന. ബിജെപി നേതൃത്വവുമായി അണ്ണാമലൈക്ക് അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് പുതിയ പ്രചാരണം. കോയമ്പത്തൂരിൽ അണ്ണാമലൈയുടെ ഒരു കൂറ്റൻ പോസ്റ്റർ സ്ഥാപിച്ചതിനു പിന്നാലെയാണ് അദ്ദേഹം പാർട്ടി വിടുന്നു എന്ന പ്രചാരണം ശക്തമായത്. നമ്മുടെ നേതാവേ, വന്ന് ഞങ്ങളെ നയിക്കൂ’ എന്നാണ് പോസ്റ്ററിലുള്ളത്. അണ്ണാമലൈയുടെ ജന്മദിനത്തിനു മുന്നോടിയായാണ് നഗരത്തിലെ പ്രധാന റോഡുകളിലും തെരുവുകളിലുമെല്ലാം പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. അണ്ണാമലൈ പുതിയ പാർട്ടി രൂപീകരിക്കുമെന്ന് സമൂഹമാധ്യമങ്ങളിലും ചർച്ചകളുണ്ട്. ഇന്ന് രാത്രി അണ്ണാമലൈ ഡല്‍ഹിയിലെത്തും. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീനെ കാണാനായാണ് ഡല്‍ഹിയിലേക്ക് പോകുന്നതെന്നും റിപ്പോർട്ടുകളുണ്ട്. പുതിയ പാർട്ടി പ്രഖ്യാപനത്തെപ്പറ്റിയുള്ള ചോദ്യത്തിന് ‘ദയവായി കാത്തിരിക്കുക, രണ്ടു ദിവസത്തിനുള്ളിൽ നമുക്ക് സംസാരിക്കാം’ എന്നാണ് അദ്ദേഹം പ്രതികരിച്ചത്. 


Source link
Exit mobile version