‘വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണം’: ജന്തർമന്ദറിൽ പ്രതിഷേധത്തിന് കോക്രോച്ച് ജനത പാർട്ടി; അഭിജീത്ത് ഇന്ത്യയിലെത്തും

ന്യൂഡൽഹി∙ നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കേക്രോച്ച് ജനത പാർട്ടി പ്രതിഷേധത്തിലേക്ക്. കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജൂൺ 6ന് പ്രതിഷേധം നടത്തുമെന്ന് സിജെപി സ്ഥാപകൻ അഭിജീത്ത് ദീപ്കെ അറിയിച്ചു. അന്ന് താൻ ഇന്ത്യയിലെത്തുമെന്നും അഭിജീത്ത് പറഞ്ഞു.‘‘ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സമാധാനപരമായി ശബ്ദമുയർത്തേണ്ട സമയമായിരിക്കുന്നു. നമ്മൾ ഒരുമിച്ച് ശബ്ദമുയർത്തിയാൽ, അവർ തീർച്ചയായും നമ്മളെ കേൾക്കും. ജൂൺ 6 ശനിയാഴ്ച രാവിലെ ഞാൻ ഡൽഹിയിൽ എത്തും. ദയവായി വിമാനത്താവളത്തിൽ എത്തുക. അവിടെ നിന്ന് പൊലീസ് സ്റ്റേഷനിൽ നിന്ന് അനുമതി വാങ്ങി ജന്തർ മന്ദറിൽ നമുക്ക് സമാധാനപരമായൊരു പ്രതിഷേധം നടത്താം’’– സിജെപിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ച വിഡിയോയിൽ അഭിജീത്ത് പറഞ്ഞു.
Source link
