Site icon onlinekeralanews.com

ആ അനാവശ്യ മെസ്സേജിനു മറുപടി നൽകാൻ അൻസിബ ബാധ്യസ്ഥയായിരുന്നു, ആ മോളോട് ഒരു വിരോധവുമില്ല: ലക്ഷ്മിപ്രിയ


നടി അൻസിബ ഹസ്സനുമായി നിലനിൽക്കുന്ന തർക്കങ്ങളിലും തുടർന്നുണ്ടായ നിയമനടപടികളിലും വ്യക്തത വരുത്തിക്കൊണ്ട് നടി ലക്ഷ്മിപ്രിയ രംഗത്ത്. തനിക്ക് നേരിടേണ്ടി വന്ന മാനസിക ബുദ്ധിമുട്ടുകളും, എന്തുകൊണ്ട് താൻ നിയമപരമായ വഴി തിരഞ്ഞെടുത്തു എന്നും അക്കമിട്ട് നിരത്തിയാണ് ലക്ഷ്മിപ്രിയ തന്റെ നിലപാട് വ്യക്തമാക്കിയത്. തന്റെ ഫോണിലേക്ക് വന്ന അനാവശ്യമായ ഒരു സന്ദേശമാണ് ഈ പ്രശ്നങ്ങൾക്ക് തുടക്കമിട്ടതെന്നും ഒരു പൗരയെന്ന നിലയിൽ അതിനെതിരെ പ്രതികരിക്കാൻ തനിക്ക് പൂർണ അവകാശമുണ്ടെന്നും ലക്ഷ്മിപ്രിയ പറയുന്നു. പൊലീസ് സ്റ്റേഷനിൽ ചിലവഴിച്ച കൃത്യമായ സമയം മുതൽ സംഭവവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും തന്റെ പക്കൽ വ്യക്തമായ ഡിജിറ്റൽ തെളിവുകളുണ്ടെന്നും, അത് പൊലീസിന് കൈമാറുമെന്നും ലക്ഷ്മിപ്രിയ പറഞ്ഞു. വ്യക്തിപരമായ ഒരു പ്രശ്നത്തിൽ തങ്ങൾ ഒരംഗമായ സംഘടന ഇടപെടേണ്ടതില്ലെന്ന കൃത്യമായ വിവേകബുദ്ധി തനിക്കുണ്ടെന്നാണ് ലക്ഷ്മിപ്രിയ പറയുന്നത്.  അൻസിബയോട് തനിക്ക് യാതൊരുവിധ വ്യക്തിവൈരാഗ്യവുമില്ലെന്നും, പ്രശ്നം പരസ്പരം സംസാരിച്ചു തീർക്കാൻ താൻ പലതവണ ശ്രമിച്ചിട്ടും അനുകൂലമായ മറുപടി ലഭിക്കാത്തതിനാലാണ് ഒടുവിൽ നിയമത്തിന്റെ വഴി തേടേണ്ടി വന്നതെന്നും ലക്ഷ്മിപ്രിയ മാധ്യമങ്ങളോട് പറഞ്ഞു. ‘‘പൊലീസിനെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ നമ്മുടെ പക്കലുള്ള തെളിവുകളും വിവരങ്ങളും ഒക്കെ നമ്മൾ നൽകും. ഇവർ പല രീതിയിലും തെളിവുകൾ ശേഖരിച്ചിട്ടുണ്ടായിരുന്നു. ഇങ്ങനെ ഒരു പരാതിയുമായി പോകുന്നതിന് മുൻപ്, അവിടെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമാണോ എന്ന് തുടങ്ങി ഒട്ടനവധി കാര്യങ്ങൾ അന്വേഷിച്ച ശേഷമുള്ള ഒരു ആസൂത്രിത നീക്കം ആയിരുന്നല്ലോ ഇത്. അങ്ങനെയാണ് കേസ് കൊടുത്തത്. അതുകൊണ്ട് തന്നെ, ഞങ്ങൾ അവിടെ എത്ര സമയം ചിലവഴിച്ചു എന്നതുൾപ്പെടെ, അവിടെ എന്താണ് സംഭവിച്ചത് എന്നതിന്റെ വ്യക്തമായ ഡിജിറ്റൽ തെളിവുകൾ എന്റെ പക്കലുണ്ട്. അത് മുഴുവനായും ഞാൻ ഇന്ന് പോലീസിന് കൈമാറും.നമ്മൾ രണ്ടുപേരും ഒരേ സംഘടനയിലെ അംഗങ്ങളാണ് എന്ന് വിചാരിക്കുക. നമ്മൾ സംഘടനയ്ക്ക് പുറത്ത് ഒരു കാര്യം ചെയ്യുമ്പോൾ അതിൽ സംഘടനയ്ക്ക് എന്താണ് ബാധ്യത? അത് സംഘടനയാണോ അന്വേഷിക്കേണ്ടത്? നമ്മൾ അത് നിയമപരമായി തന്നെയാണ് നേരിടേണ്ടത്. അല്ലാതെ ഇതിൽ സംഘടന ഇടപെടേണ്ട കാര്യം എന്താണ്?


Source link
Exit mobile version