5 അലമാരകളും മേശകളും തുറന്ന് 32 പവൻ കവർന്നിട്ട് ഒരു വർഷം; പ്രതികൾ എവിടെ പൊലീസേ?

മാൻവെട്ടം ∙ കുടുംബാംഗങ്ങൾ ആശുപത്രിയിലായിരുന്ന സമയത്ത് വാതിലിന്റെ പൂട്ടുതകർത്ത് 32 പവൻ സ്വർണാഭരണങ്ങളും 25,000 രൂപയും കവർന്ന സംഭവത്തിൽ ഒരു വർഷം കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താൻ കഴിയാതെ പൊലീസ്. മാൻവെട്ടം മേമ്മുറി നെടുതുരുത്ത് മ്യാലിൽ വീട്ടിൽ എൻ.ജെ. ജോയിയുടെ വീട്ടിൽ നിന്നാണ് 2025 ജൂൺ ഒന്നിന് സ്വർണാഭരണങ്ങളും പണവും കവർച്ച ചെയ്തത്. ജോയിയും ഭാര്യ ലിസിയും മകൾ ജൂലിയുമായി കാരിത്താസ് ആശുപത്രിയിലായിരുന്നു. രാവിലെ 9 ന് ജോയി തിരികെ വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.മുൻവശത്തെ വാതിലിന്റെ പൂട്ട് തകർത്ത് അകത്തു കടന്ന മോഷ്ടാക്കൾ അഞ്ച് അലമാരകളും മേശകളും തുറന്നാണ് 32 പവൻ സ്വർണാഭരണങ്ങളും പണവും കവർന്നതെന്ന് ഗൃഹനാഥ ലിസി പറഞ്ഞു. മകൾ ജൂലി, ജൂലിയുടെ ഭർത്താവ് ബിനു എന്നിവരുടെ മാലകൾ, മോതിരങ്ങൾ, ചെയിനുകൾ, കമ്മലുകൾ, വളകൾ എന്നിവയാണ് നഷ്ടമായത്. ബാങ്കിന്റെ ലോക്കറിലായിരുന്ന സ്വർണാഭരണങ്ങൾ വിവാഹ ആവശ്യത്തിനായാണ് എടുത്തത്.
Source link
