Site icon onlinekeralanews.com

സിഎംആർഎൽ-എക്സാലോജിക് കേസ്: ഇ.ഡി അന്വേഷണത്തിന് ഇടക്കാല സ്റ്റേ ഇല്ലെന്ന് ഹൈക്കോടതി


കൊച്ചി∙ സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട അപ്പീലിൽ ഇടക്കാല ഉത്തരവില്ലെന്ന് ഹൈക്കോടതി. സിഎംആർഎൽ നൽകിയ അപ്പീലിൽ ഇന്നു തന്നെ വാദം കേട്ട് ഉത്തരവിറക്കാമെന്നും കോടതി വ്യക്തമാക്കി. തുടർന്ന് ഹൈക്കോടതിയിൽ വാദം പുരോഗമിക്കുകയാണ്. ഇ.ഡി അന്വേഷണത്തിനെതിരെ സിഎംആർഎൽ നൽകിയ ഹർജി തള്ളിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് കമ്പനി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിരിക്കുന്നത്. ഇ.ഡി അന്വേഷണം സ്റ്റേ ചെയ്യണമെന്നായിരുന്നു അപ്പീലിലെ ആവശ്യം.ഇ.ഡി നിലവിൽ നടത്തുന്ന അന്വേഷണം തങ്ങളുടെ അധികാര പരിധി മറികടന്നുള്ളതാണെന്നാണ് സിഎംആർഎൽ കോടതിയിൽ പ്രധാനമായും വാദിക്കുന്നത്. കൃത്യമായ ഒരു എഫ്ഐആറോ അല്ലെങ്കിൽ ഔദ്യോഗിക പരാതിയോ ഇല്ലാതെയാണ് കേന്ദ്ര ഏജൻസി തങ്ങൾക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം അന്വേഷണവുമായി മുന്നോട്ട് പോകുന്നതെന്നും കമ്പനി വാദിച്ചു. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസിന് സിഎംആർഎൽ നൽകിയ തുകയുമായി ബന്ധപ്പെട്ട് സമൻസ് അയക്കാൻ ഇ.ഡിക്ക് നിയമപരമായ അധികാരമില്ലെന്നാണ് കമ്പനിയുടെ വാദം.


Source link
Exit mobile version