Site icon onlinekeralanews.com

വിദ്യാർത്ഥികൾക്ക് സ്വാഗതം; സ്‌കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സ്‌കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം പട്ടം ഗവൺമെന്റ് മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിച്ചു. വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി കെ മുരളീധരൻ, മന്ത്രി എ പി അനിൽകുമാർ, തിരുവനന്തപുരം മേയർ വി വി രാജേഷ്, മറ്റ് ജനപ്രതിനിധികളും വിശിഷ്‌ടാതിഥികളായി.

മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ചേർന്ന് ഒന്നാം ക്ലാസിലെ കുട്ടികളെ സ്വീകരിച്ചു. ശേഷം മുഖ്യമന്ത്രി കുട്ടികൾക്കായി പുതിയ ബാഗുകളും മറ്റ് പഠന സാധനങ്ങളും കൈമാറി. മൂന്നു ലക്ഷത്തിലധികം കുട്ടികൾ ഒന്നാം ക്ലാസിലേക്ക് എത്തിയെന്ന് മന്ത്രി എൻ ഷംസുദ്ദീൻ പറഞ്ഞു. കുട്ടികൾ പഠനത്തോടൊപ്പം സഹജീവികളോടുള്ള സ്നേഹവും കാരുണ്യവും പഠിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും സൈബർ സുരക്ഷാ പ്രതിജ്ഞയെടുക്കും.


Source link
NEWS
Exit mobile version