Site icon onlinekeralanews.com

വൈദ്യുതി കണക്‌ഷൻ സ്വന്തം പേരിലേക്കു മാറ്റാൻ വേണ്ടിവന്നത് 24 വർഷം; നാലര ലക്ഷം നഷ്ടപരിഹാരം


കൊച്ചി ∙ വാങ്ങിയ വീടിന്റെ വൈദ്യുതി കണക്‌ഷൻ സ്വന്തം പേരിലേക്കു മാറ്റാൻ ഉടമയ്ക്കു കാത്തിരിക്കേണ്ടി വന്നത് 24 വർഷം. തർക്കം വൈദ്യുതി ഓംബുഡ്സ്മാന്റെ അടുത്ത് എത്തിയപ്പോൾ പരാതിക്കാരന് നാലര ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി. തമ്മനം പള്ളത്ത് റോഡിലെ റീത്ത പി.അന്തോണി 1998ൽ വാങ്ങിയ വീടിന്റെ വൈദ്യുതി കണക്‌ഷൻ മാറ്റിക്കിട്ടാനാണ് അപേക്ഷ നൽകിയത്. ഉടമസ്ഥത മാറ്റുന്നതിനും സിംഗിൾ ഫേസ് കണക്‌ഷൻ 3 ഫേസ് ആക്കുന്നതിനുമായി 1998 മാർച്ച് 13ന് വൈദ്യുതി ബോർഡ് പാലാരിവട്ടം സെക്‌ഷൻ ഓഫിസിൽ 9200 രൂപ ഫീസ് അടച്ചു.നാലു മാസത്തിനു ശേഷം ത്രീ ഫേസ് കണക്‌ഷൻ അനുവദിച്ചു. പക്ഷേ, ഉടമാവകാശം മാറ്റിയില്ല. സെക്യൂരിറ്റിയായി നൽകിയ 3000 രൂപ അപേക്ഷകയുടെ അക്കൗണ്ടിലേക്കു മാറ്റിയതുമില്ല. വിവരാവകാശ നിയമപ്രകാരം ഇതിനു കാരണം തേടിയപ്പോൾ അപേക്ഷ കിട്ടിയിട്ടില്ലെന്നും സെക്യൂരിറ്റി തുക അടച്ചിട്ടില്ലെന്നും മറുപടി നൽകി. ഒടുവിൽ 2022 നവംബർ 3ന് ഉടമാവകാശം മാറ്റി നൽകി. എന്നിട്ടും സെക്യൂരിറ്റി ഡിപ്പോസിറ്റ് സംബന്ധിച്ച തർക്കം തീർന്നില്ല. ഒടുവിൽ 2023, ഫെബ്രുവരി 4ന് സെക്യൂരിറ്റി ഡിപ്പോസിറ്റായി 2950 രൂപ വരവുവച്ചു. 50 രൂപയുടെ കുറവു ചോദ്യം ചെയ്തപ്പോൾ, 50 രൂപ 1998ൽ തന്നെ അക്കൗണ്ടിൽ വരവുവച്ചു എന്നു മറുപടി ലഭിച്ചു.


Source link
Exit mobile version