Site icon onlinekeralanews.com

ഡീലിന് തിടുക്കമില്ലെന്ന് ട്രംപ്, ‘അനുസരിച്ചില്ലെങ്കിൽ’ വീണ്ടും യുദ്ധം; ഇറാനെതിരെ ‘പടയൊരുക്കവുമായി’ ഇസ്രയേൽ, ക്രൂഡോയിൽ കയറുന്നു, സ്വർണം ഇടിവിൽ


ഇറാനുമായുള്ള സമാധാന കരാറിൽ തിടുക്കമില്ലെന്ന നിലപാടിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ ഒരിക്കലും ആണവായുധം സ്വന്തമാക്കില്ലെന്ന ഉറപ്പിനാണ് കാത്തിരിക്കുന്നത്. നിർദേശങ്ങൾ അനുസരിക്കാൻ ഇറാൻ തയാറായില്ലെങ്കിൽ യുദ്ധം പുനരാരംഭിക്കുമെന്നും ട്രംപ് ടെലിവിഷൻ അഭിമുഖത്തിൽ പറഞ്ഞു. ഇതോടെ ലോകത്തിന്റെ അഞ്ചിലൊന്ന് ക്രൂഡോയിൽ നീക്കം നടന്നിരുന്ന ഹോർമുസ് കടലിടുക്ക് അടുത്തെങ്ങും തുറക്കില്ലെന്ന് ഉറപ്പായി. കരാർ എങ്ങുമെത്താത്തതിൽ നിക്ഷേപകർ ആശങ്കയിലാണ്. ലെബനനിൽ ഇസ്രയേൽ പുതിയ പോർമുഖം തുറക്കാനുള്ള ഒരുക്കങ്ങൾ നടത്തുന്നതും വിപണിക്ക് തിരിച്ചടിയാണ്. ഇന്ന് രാജ്യാന്തര തലത്തിൽ നിക്ഷേപകർ ജാഗ്രത പാലിക്കാനാണ് സാധ്യത. ഏഷ്യൻ വിപണികൾ നേട്ടത്തിലാണ്. യുഎസ് വിപണി കഴിഞ്ഞ ദിവസം റെക്കോർഡിലെത്തിയെങ്കിലും ഇന്ന് കാര്യമായ നേട്ടമുണ്ടാക്കാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. ഇന്ത്യൻ വിപണിയും കാര്യമായ നേട്ടമില്ലാതെ വ്യാപാരം തുടങ്ങുമെന്നാണ് സൂചന.ഇത്തവണ ശരാശരിയെക്കാൾ കുറഞ്ഞ മാഴ മാത്രമേ ലഭിക്കൂ എന്ന കാലാവസ്‌ഥാ വകുപ്പിന്റെ പ്രവചനം വെള്ളിയാഴ്ച ഇന്ത്യൻ വിപണിയെ തളർത്തി. മുഖ്യഓഹരി സൂചികയായ സെൻസെക്സ് 1092 പോയിന്റും നിഫ്റ്റി 359 പോയിന്റും ഇടിഞ്ഞു. 1.44 ശതമാനം ഇടിഞ്ഞ സെൻസെക്സ് 74,775.74ലെത്തി. 1.50 ശതമാനം ഇടിഞ്ഞ നിഫ്റ്റി 23,547.75ലും ക്ലോസ് ചെയ്തു.


Source link
Exit mobile version