അന്ന് ശമ്പളം 275 രൂപ, ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്; വൈറലായി രജനികാന്തിന്റെ ആ പഴയ ഐഡി കാർഡ്?

കോടിക്കണക്കിന് ആരാധകരുടെ ഹൃദയം കീഴടക്കിയ, ഇന്ത്യൻ സിനിമയിലെ ‘സൂപ്പർസ്റ്റാർ’ ആകുന്നതിന് മുൻപ്, അദ്ദേഹം വെറുമൊരു സാധാരണക്കാരനായിരുന്നു– പേര് ശിവാജി റാവു ഗെയ്ക്‌വാദ്. ബെംഗളൂരുവിലെ തിരക്കേറിയ തെരുവുകളിലൂടെ ഓടുന്ന ബസിലെ ഒരു സാധാരണ കണ്ടക്ടർ. അടുത്തിടെ സമൂഹമാധ്യമത്തിലെ തരംഗമായ, 1971ലെ ഒരു പഴയ ബെംഗളൂരു ട്രാൻസ്‌പോർട്ട് സർവീസ് (ബിടിഎസ്) ഐഡന്റിറ്റി കാർഡ്, രജനീകാന്തിന്റെ ജീവിതത്തിലെ ആ സുവർണ അധ്യായത്തെ വീണ്ടും ജനമനസ്സുകളിലേക്ക് എത്തിച്ചിരിക്കുകയാണ്.∙ റൂട്ട് നമ്പർ 10എപതിറ്റാണ്ടുകൾ പഴക്കമുള്ള ആ ഐഡി കാർഡിൽ ശിവാജി റാവു ഗെയ്ക്‌വാദ് എന്ന അദ്ദേഹത്തിന്റെ യഥാർഥ പേരും കണ്ടക്ടർ ബാഡ്ജ് നമ്പറും വ്യക്തമായി കാണാം. 1970കളുടെ തുടക്കത്തിൽ ബെംഗളൂരുവിലെ ബിടിഎസ് സർവീസുകളിലൊന്നായ ‘റൂട്ട് നമ്പർ 10എ’ ബസിലെ കണ്ടക്ടറായിരുന്നു രജനീകാന്ത്. ആരാധകരെ സംബന്ധിച്ചിടത്തോളം ഈ കാർഡ് വെറുമൊരു കണ്ടക്ടർ ബാഡ്ജ് അല്ല, മറിച്ച് ഇന്ത്യൻ സിനിമയിൽ സൂപ്പർസ്റ്റാറായി മാറിയ ഒരു മനുഷ്യന്റെ കഠിനാധ്വാനത്തിന്റെയും അതിജീവനത്തിന്റെയും ഓർമപ്പെടുത്തലാണ്.∙ സിനിമയ്ക്ക് മുൻപേ വിരിഞ്ഞ ‘രജനി സ്റ്റൈൽ’ചടുലതയോടെ വിസിൽ മുഴക്കുക, കണ്ണഞ്ചിപ്പിക്കുന്ന വേഗത്തിൽ നോട്ടുകൾ എണ്ണുക, തനതായ ശൈലിയിൽ ടിക്കറ്റുകൾ കീറി യാത്രക്കാർക്ക് നൽകുക, യാത്രക്കാരുമായി അനായാസമായി സംഭാഷണങ്ങൾ ആരംഭിക്കുക അങ്ങനെ ‘രജനി സ്റ്റൈൽ ലിസ്റ്റ്’ നീളുകയാണ്. പിന്നീട് ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ നെഞ്ചിലേറ്റിയ പല ‘രജനി ട്രേഡ്‌മാർക്കുകളും’ യഥാർഥത്തിൽ രൂപപ്പെട്ടത് ഒരുപക്ഷേ ഈ ബിടിഎസ് ബസുകളിലായിരിക്കാം.∙ 275 രൂപയിൽ നിന്ന് 150 കോടിയിലേക്ക്
Source link
