Site icon onlinekeralanews.com

കാലവർഷം ദിവസങ്ങൾക്കുള്ളിൽ എത്തും; 1ന് 9 ജില്ലകളിൽ യെലോ അലർട്ട്


തിരുവനന്തപുരം ∙ മൂന്നോ നാലോ ദിവസങ്ങൾക്കുള്ളിൽ കാലവർഷം കേരളത്തിലെയും തമിഴ്നാട്ടിലെയും ചില ഭാഗങ്ങളിലേക്ക് എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കുകിഴക്കൻ അറബിക്കടലിനും സമീപപ്രദേശങ്ങൾക്കും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാൽ സംസ്ഥാനത്ത് ശക്തമായ മഴ ലഭിച്ചേക്കും.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ 1ന് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്ക്കൊപ്പം ഇടിമിന്നലും മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ട്. തീരപ്രദേശത്ത് കാറ്റിന്റെ വേഗം 55 കിലോമീറ്റർ വേഗം കൈവരിച്ചേക്കാമെന്നതിനാൽ 4 വരെ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ട്.


Source link
Exit mobile version