സിഎംആർഎൽ പ്രതിഫലമായി പണം നൽകി; കർത്തായുടെ കടം വീണ വീട്ടി

തിരുവനന്തപുരം ∙ സിഎംആർഎലിൽനിന്നു പ്രതിഫലമായി ലഭിച്ച 2.78 കോടി രൂപയിൽ 45 ലക്ഷം രൂപ ശശിധരൻ കർത്തായുടെ നോൺ ബാങ്കിങ് ഫിനാൻസ് കമ്പനിയായ എംപവർ ഇന്ത്യ ലിമിറ്റഡിലേക്കു ടി.വീണ കൈമാറിയിരുന്നതിനു തെളിവായി എക്സാലോജിക് കമ്പനിയുടെ ബാങ്കിങ് രേഖകൾ. സിഎംആർഎലിൽനിന്ന് ഓരോ തവണയും എക്സാലോജിക്കിന്റെ അക്കൗണ്ടിൽ പണമെത്തുമ്പോഴും 4 മുതൽ 21 ദിവസം വരെയുള്ള ഇടവേളയിൽ ഈ തുക എംപവർ ഇന്ത്യയ്ക്കു കൈമാറിയിരുന്നതായി എസ്എഫ്ഐഒ റിപ്പോർട്ടിനൊപ്പം ചേർത്ത ചാർട്ട് വ്യക്തമാക്കുന്നു.വീണയ്ക്കു രണ്ടു തവണയായി ശശിധരൻ കർത്താ നൽകിയ 50 ലക്ഷം രൂപയുടെ വായ്പ തിരിച്ചുകിട്ടാനായി പൊതുമേഖലാ കമ്പനിയായ സിഎംആർഎലിനെ ഉപയോഗപ്പെടുത്തിയെന്നു തെളിയിക്കുന്നതാണ് ഈ രേഖ. കർത്തായുടെ കടംവീട്ടിയതിനു പുറമേ 2.33 കോടി രൂപ വീണയുടെയും എക്സാലോജിന്റെയും കയ്യിലുമെത്തി. 2019 ഫെബ്രുവരി വരെ എക്സാലോജിക്കിനും 2020 വരെ വീണയ്ക്കും സിഎംആർഎൽ പ്രതിഫലം നൽകിയിരുന്നു. എന്നാൽ 2020–21 വർഷം കമ്പനി നഷ്ടത്തിലായി, പിന്നാലെ അടച്ചുപൂട്ടി. സിഎംആർഎലിൽനിന്നു ലഭിച്ച 2.33 കോടി രൂപ വീണ കമ്പനിയുടെ ബിസിനസ് വളർച്ചയ്ക്ക് ഉപയോഗിക്കാത്ത സാഹചര്യത്തിൽ എവിടെപ്പോയി എന്നതും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നുണ്ട്.
Source link
