Site icon onlinekeralanews.com

സത്യദേവ് ചിത്രം സമവർത്തി ടൈറ്റിൽ – ഫസ്റ്റ് ലുക്ക്

തെലുങ്ക് യുവ നടൻ സത്യദേവ് കാഞ്ചരണ നായകനായ ‘സമവർത്തി’എന്ന ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങി. നായകനായി സത്യദേവ് അഭിനയിക്കുന്ന പതിനാറാം ചിത്രമാണ് സമവർത്തി . സത്യദേവിന്റെ കരിയറിലെ ഏറ്റവും തീവ്രമായ ആക്ഷൻ ചിത്രങ്ങളിൽ ഒന്നായിരിക്കുമെന്ന് ടൈറ്റിലും പോസ്റ്ററും സൂചിപ്പിക്കുന്നു. അജയ് നാഗ് വി. സംവിധാനം ചെയ്യുന്ന ചിത്രം പാരിസ്ഥിതിക ആക്ഷൻ ത്രില്ലറാണ് . മലയാള താരം ദിലീഷ് പോത്തൻ, രാജീവ് കനകല, ഗണവി ലക്ഷ്മൺ, രവീന്ദ്ര വിജയ്, മോഹൻ ഭഗത്, തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ റിലീസിന് ഒരുങ്ങുന്ന ചിത്രം രുദ്ര പിക്ചേഴ്സ്, പഞ്ചഭൂത പ്രൊഡക്ഷൻസ് എന്നീ ബാനറിൽ ശിവചരൺ റെഡ്ഡി ജാക്കിഡി, ശശിധർ റെഡ്ഡി പദമതി എന്നിവർ ചേർന്നാണ് നിർമ്മാണം. ഛായാഗ്രഹണം: ഹർഷ മല്ലികാർജുൻ, ദേവ് ദീപ് ഗണ്ഡികുണ്ട്, എഡിറ്റർ: ആദിത്യ തിവാരി, സംഗീതം: സിൻജിത്ത് യെരമില്ലി, കലാസംവിധാനം: മൊണ്ട്രു രവികുമാർ, കോസ്റ്റ്യൂം ഡിസൈനർ: പ്രിയങ്ക റെബേക്ക ശ്രീനിവാസ്, പി.ആർ.ഒ: ശബരി


Source link
Exit mobile version