Site icon onlinekeralanews.com

യു.ഡി.എഫ് സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾക്ക് പിന്തുണ നൽകും: എസ്.ആർ.പി

തൃശൂർ: യു.ഡി.എഫ് സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾക്ക് പിന്തുണ നൽകാൻ തീരുമാനമെടുത്ത് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ പാർട്ടി (എസ്.ആർ.പി) സംസ്ഥാന കമ്മിറ്റിയോഗം. എല്ലാ ജില്ലകളിലും പാർട്ടിയെ ശക്തമാക്കുന്നതിനും അകന്നുപോയ പ്രവർത്തകരെ തിരികെയെത്തിക്കുന്നതിനും യോഗം തീരുമാനിച്ചു. തൃശൂർ അശോക ഇൻ ഹോട്ടലിൽ ചേർന്ന യോഗം പാർട്ടി ജനറൽ സെക്രട്ടറി വി.കെ. അശോകൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി അഡ്വ. എ.എൻ. പ്രേംലാൽ അദ്ധ്യക്ഷനായി. പാലക്കാട് ജില്ലയിൽ എസ്.ആർ.പി പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സജിത് ചന്ദ്രന് വി.കെ. അശോകൻ അംഗത്വം നൽകി. പുഷ്പൻ ഉപ്പുങ്ങൽ, എം.പി. പ്രകാശ്, ബാബു മണ്ണുത്തി തുടങ്ങിയവർ സംസാരിച്ചു.


Source link
NEWS
Exit mobile version