Site icon onlinekeralanews.com

ദുരന്ത ഓർമകൾ മായ്ക്കാൻ അധ്യാപകർ; സന്തോഷത്തിന്റെ ഹാജർ പുസ്തകം തുറക്കാൻ പാങ്ങ് ജിഎൽപി സ്കൂൾ


കൊളത്തൂർ (മലപ്പുറം) ∙ സങ്കടപ്പെരുമഴയിൽ വീണുപോയൊരു കുഞ്ഞുപൂവായിരുന്നു പാങ്ങ് ജിഎൽപി സ്കൂൾ. നാടിന്റെ കരുതലിൽ ഇന്നിവിടം ഒരു പൂന്തോട്ടമായി മാറിയിരിക്കുന്നു. കുഞ്ഞു ബാഗും കൗതുകം നിറച്ച കണ്ണുകളുമായെത്തുന്ന കുരുന്നുകൾക്കായി പുതുമകളേറെയാണ് ഈ സ്കൂൾ കാത്തുവച്ചിരിക്കുന്നത്. വാൽപാറ ദുരന്തത്തിന്റെ ഓർമകളൊന്നും അവശേഷിക്കാതിരിക്കാനാണ് അധ്യാപകരുടെയും നാട്ടുകാരുടെയും ശ്രമം.പൂവും പൂമ്പാറ്റയുമെല്ലാം നിറയുന്ന ചുമർചിത്രങ്ങളാൽ ക്ലാസ് മുറികൾ മനോഹരമാക്കി. ഒന്നാം ക്ലാസിലെ കുട്ടികൾക്കെല്ലാം സ്കൂൾ പിടിഎയും മറ്റു കുട്ടികൾക്കു പാങ്ങ് സഹകരണ ബാങ്കും സ്കൂൾ ബാഗുകൾ സമ്മാനിച്ചു. ഇത്തവണ ബ്ലോക്കുതല പ്രവേശനോത്സവം ഇവിടെയാണ്. കെട്ടിടങ്ങൾ നവീകരിക്കുന്നതുൾപ്പെടെ 30 ലക്ഷം രൂപയുടെ പ്രവർത്തനങ്ങൾ കുറുവ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്നുവരികയാണ്. ഏപ്രിൽ 17നു വിനോദയാത്ര പോയ സംഘത്തിന്റെ വാഹനം അപകടത്തിൽ പാങ്ങ് ജിഎൽപി സ്കൂളിലെ പ്രധാനാധ്യാപികയുൾപ്പെടെ 5 അധ്യാപകരും സ്കൂളിലെ പാചകത്തൊഴിലാളിയും മകനും സ്കൂൾ ബസിലെ ഡ്രൈവറും ഉൾപ്പെടെ 10 പേരാണു മരിച്ചത്. 


Source link
Exit mobile version